
ശരീരത്തിന് ഏറെ പ്രധാനപ്പെട്ട ഒരു പോഷകമാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്. അതുപോലെ രോഗ പ്രതിരോധശേഷിക്കും വിറ്റാമിന്‍ ഡി വേണം.
പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
വിറ്റാമിൻ ഡിയുടെ മികച്ചൊരു ഉറവിടമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷ്. അതിനാല്‍ ഇവ കഴിക്കുന്നത് വിറ്റാമിന്‍ ഡി കുറവിനെ പരിഹരിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
വിറ്റാമിൻ ഡി, സി അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് മഷ്റൂം അഥവാ കൂണ്. ഇവയും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
പാല് കുടിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
ചീസും വിറ്റാമിന്‍ ഡി ലഭിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും
ചീസും വിറ്റാമിന്‍ ഡി ലഭിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]