
മലയാള സിനിമയിൽ വളരെ ബുദ്ധിമാനായ നിർമ്മാതാവാണ് ആന്റണി പെരുമ്പാവൂർ എന്ന് സന്തോഷ് ടി കുരുവിള. അതിന് കാരണമായി തന്റെ അനുഭവം തന്നെ സന്തോഷ് പങ്കുവയ്ക്കുന്നു. കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയിൽ നിർമ്മാണ പങ്കാളിയായിരുന്നു സന്തോഷ് ടി കുരുവിള.
”അന്ന് ഹോട്ടലിൽ ഇരുന്ന് ചെലവിനെ പറ്റി സംസാരിക്കുമ്പോൾ 12 കോടി നഷ്ടം വരാൻ സാദ്ധ്യതയുള്ള ചിത്രമാണ് മരക്കാരെന്നും തയ്യാറാണോ എന്നുമാണ് ആന്റണി ചേട്ടൻ എന്നോട് ചോദിച്ചത്. 48 കോടി രൂപയുടെ ബഡ്ജറ്റാണ് സിനിമ തുടങ്ങുന്നതിന് മുമ്പ് കണക്കാക്കിയിരുന്നത്. റസ്കെടുക്കാൻ ഞാനും ആന്റണിച്ചേട്ടനും തയ്യാറായി. 80 കോടിക്ക് മുകളിൽ ചെലവു വന്ന സിനിമയുടെ നഷ്ടം പക്ഷേ, അഞ്ച് കോടിക്ക് താഴെയായി കുറയ്ക്കാൻ സാധിച്ചു. പക്ഷേ മലയാള സിനിമാ ഇൻഡസ്ട്രി വലുതായി. 25 കൊല്ലമായിട്ട് സിനിമ നിർമ്മിക്കുന്ന ആളാണ് ആന്റണി പെരുമ്പാവൂർ. നാട്ടുരാജാവ് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് സിനിമാസമരമുണ്ടായപ്പോൾ അതിനെ അതിജീവിക്കാൻ ഒറ്റപ്പാലത്ത് പോയി ചിത്രീകരണം നടത്തിയ ആളാണ് ആന്റണി. ”
ജൂൺ മുതൽ സിനിമാ സമരമെന്ന ജി. സുരേഷ് കുമാറിന്റെ പ്രസ്താവനയോട് സന്തോഷ് ടി കുരുവിള വിയോജിച്ചു. സമരം ചെയ്ത് കാര്യം നേടാമെന്നത് ബുദ്ധി ശൂന്യമായ കാര്യമാണ്. ഒരിക്കലും സമരത്തെ അനുകൂലിക്കുന്ന ആളല്ല. പക്ഷേ അസോസിയേഷന്റെ തീരുമാനത്തെ സഹിച്ചുകൊണ്ട് കൂടെ നിൽക്കുന്നു എന്ന് മാത്രമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]