
.news-body p a {width: auto;float: none;}
വെഞ്ഞാറമൂട്:ആരോഗ്യ രംഗത്ത് ഉയർന്ന് വരുന്ന പുതിയ വെല്ലുവിളികളെ ചെറുക്കാൻ യോഗയെ പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിരപ്പൻകോട് അന്ത്രാരാഷ്ട്ര നീന്തൽ സമുച്ചയത്തിൽ ആരംഭിച്ച 49-ാമത് സീനിയർ യോഗ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10 വർഷം കൊണ്ട് സമ്പൂർണ കായിക സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ഏഷ്യൻ യോഗ ഫെഡറേഷൻ പ്രസിഡന്റ് അശോക് കുമാർ അഗർവാൾ അദ്ധ്യക്ഷനായിരുന്നു. ഡി. കെ മുരളി എം.എൽ.എ. സ്വാഗതം പറഞ്ഞു. യോഗാചര്യൻ എം യോഗ സന്ദേശം നൽകി. കായിക മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യാതിഥിയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]