
.news-body p a {width: auto;float: none;}
ഗ്ലാസ്ഗോ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിലേക്കുള്ള ഒന്നാം പാദ പ്ലേ ഓഫിൽ മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് ജയിച്ച് കയറിയപ്പോൾ എ.സി മിലാൻ തോൽവി വഴങ്ങി.
സെൽറ്റിക്കിനെതിരെ അവരുടെ മൈതാനത്ത് 2 – 1 ൻ്റെ ജയമാണ് ബയേൺ നേടിയത്. മിഖായേൽ ഓലിഡേയും ഹാരി കേനുമാണ് ബയേണിനായി ഗോളുകൾ നേടിയത്. ഡയ്സൻ മയേഡ സെൽറ്റിക്കിനായി ഒരു ഗോൾ മടക്കി. നേരത്തേ മത്സരത്തിൻ്റെ ആദ്യ മിനിട്ടിൽ തന്നെ സെൽറ്റിക്കിൻ്റെ നിക്കോളാസ് കുൻ ബയേണിൻ്റെ വലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു.
ഇറ്റാലിയൻ വമ്പൻമാരായ എ.സി മിലാൻ ഡച്ച് സൂപ്പർ ടീം ഫെയനൂർദിനോടാണ് 1 -0 ത്തിൻ്റെ തോൽവി വഴങ്ങിയത്. ഫെയനൂർദിൻ്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇഗോർ പൈക് സാവോയാണ് ആതിഥേയരുടെ വിജയ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ബെൻഫിക്ക1 – 0ത്തിന് മൊണാക്കോയേയും ക്ലബ് ബ്രു ഗ്ഗെ 2 – 1 ന് അറ്റ്ലാൻ്റയേയും തോൽപ്പിച്ചു. രണ്ടാം പാദ മത്സരങ്ങൾ 18, 19 തീയതികളിൽ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]