
കൊല്ലം: ചടയമംഗലം കലയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിനുവാണ് മരിച്ചത്. 41 വയസായിരുന്നു പ്രായം. വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഭാര്യയും അമ്മയും വീട്ടിലുള്ള സമയത്താണ് ബിനു ഔട്ട് ഹൗസിൽ കയറി ജീവനൊടുക്കിയതെന്നാണ് വിവരം. ആരോഗ്യ പ്രശ്നങ്ങളാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് ചടയമംഗലം പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി സംസ്കരിച്ചു.
തൃശ്ശൂരിലും ഇന്ന് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മാള പള്ളിപ്പുറം താണിക്കാട് തേമാലി പറമ്പിൽ പരേതനായ അഷറഫിന്റെ മകൻ ഫസലാണ്(28) മരിച്ചത്. പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ച പറമ്പിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദഹം. ഇതും ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
Last Updated Feb 14, 2024, 6:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]