
മാനന്തവാടി-കര്ഷകന് പനച്ചിയില്‍ അജീഷ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാലിഗദ്ദയ്ക്കു സമീപം പടമലയില്‍ കടുവ ഇറങ്ങി. പടമല ചര്‍ച്ചിനു സമീപം ഐക്കരാട്ട് സാബു, വെണ്ണമറ്റത്തില്‍ ലിസി തുടങ്ങിയവര്‍ രാവിലെ 6.45 ഓടെ കടുവയെ കണ്ടു. റോഡിലൂടെ എത്തിയ കടുവ ലിസിയുടെ അരികിലൂടെയാണ് അടുത്തുള്ള കൃഷിയിടത്തിലേക്ക് പാഞ്ഞത്. സ്ഥലത്തെത്തിയ വനപാലകര്‍ തെരച്ചില്‍ നടത്തിവരികയാണ്. പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, ബേലൂര്‍ മഖ്നയെ മയക്കുവെടിവച്ച് പിടിക്കുന്നതിന് വനസേന ശ്രമം തുടരുകയാണ്. മോഴയില്‍ ഘടപ്പിച്ച റേഡിയോ കോളറില്‍നിന്നുള്ള സിഗ്നല്‍ രാവിലെ ലഭിച്ചില്ല. ഇത് ആന കര്‍ണാടക വനത്തിലേക്ക് നീങ്ങിയെന്ന സംശയത്തിനു ഇടയാക്കിയിട്ടുണ്ട്. 200 ഓളം പേരടങ്ങുന്ന സംഘമാണ് ഇന്നും ആനയെ പിടിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]