
ഭക്ഷണശീലങ്ങള്‍ ഇടയ്ക്കൊക്കെ മാറിവരാം. എങ്കിലും തനതായ ഭക്ഷണസംസ്കാരം അടിത്തറയായി അങ്ങനെ കിടക്കും.
നമ്മുടെ നാട്ടിലാണെങ്കില്‍ അധികപേരും ചോറും കറികളുമൊക്കെ തന്നെയാണ് പ്രധാനഭക്ഷണമായി കഴിക്കുന്നത്. ചോറ്, മീൻ, പച്ചക്കറി വിഭവങ്ങള്‍, ഇറച്ചി എന്നിങ്ങനെയൊക്കെ തന്നെ വിഭവങ്ങള്‍.
ഇതില്‍ തന്നെ ഓരോ പ്രത്യേകമായ വിഭവങ്ങളുടെ വയ്പും കൂട്ടുമെല്ലാം പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കും. എങ്കിലും ആദ്യമേ പറഞ്ഞതുപോലെ അടിസ്ഥാനപരമായ അഭിരുചി അങ്ങനെ തന്നെ ബാക്കി നില്ക്കും.
ഇപ്പോള്‍ ഇത്തരത്തില്‍ പച്ചക്കറികളുടെ കൂട്ടത്തില്‍ വളരെ വ്യാപകമായി കാണുന്ന ഒന്നാണ് ചൗചൗ. മുമ്പൊന്നും ഇത് നമ്മുടെ വിപണികളില്‍ അത്ര വ്യാപകമായി ഉണ്ടായിരുന്നില്ല.
മാറിവന്ന രുചിവൈവിധ്യങ്ങളില്‍ ചൗചൗ-ഉം ഉള്‍പ്പെട്ടിരിക്കുന്നു എന്ന് പറയാം. പക്ഷേ എന്നിട്ടും ചൗചൗ വാങ്ങി ഉപയോഗിച്ചുനോക്കാത്തവര്‍ ഏറെയാണ്.
എന്നാലിതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചറിഞ്ഞാല്‍ എന്തായാലും നിങ്ങള്‍ ചൗചൗ വാങ്ങി കഴിച്ചിരിക്കും. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട
ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി വിശദീകരിക്കുന്നത്. ഹൃദയാരോഗ്യത്തിനും, കരളിന്റെ ആരോഗ്യത്തിനും, വയറിന്റെ ആരോഗ്യത്തിനും എല്ലാം ചൗചൗ നല്ലതാണ്.
ഇതിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ് കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുകയും അങ്ങനെ ഹൃദയത്തിന് ഗുണകരമാവുകയും ചെയ്യുകയാണ്. ചൗചൗ-വിലുള്ള ഫൈബറും ഹൃദയത്തിന് ഗുണകരമായി വരുന്നു.
കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ചെറുക്കാൻ ചൗചൗവിന് കഴിവുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഇത് ഫാറ്റി ലിവര്‍ രോഗത്തെ ചെറുക്കാൻ സഹായിക്കുന്നതായും പറയപ്പെടുന്നു.
ഇതിലുള്ള ഫൈബര്‍ ആണ് വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. ഗര്‍ഭിണികളെ സംബന്ധിച്ച് അവര്‍ക്ക് ചൗചൗ ഡയറ്റിലുള്‍പ്പെടുത്തുന്നത് നല്ലതാണ്.
അയേണ്‍, കാത്സ്യം, ഫോളേറ്റ്, വൈറ്റമിനുകള്‍ എന്നിങ്ങനെ ഗര്‍ഭാവസ്ഥയില്‍ സ്ത്രീക്ക് കിട്ടേണ്ട പല പോഷകങ്ങളുടെയും സ്രോതസാണ് ചൗചൗ.
ഇതില്‍ ധാരാളം ആന്റി-ഓക്സിഡന്റ്സും വൈറ്റമിൻ -സിയും അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് ഉപകാരപ്പെടുന്നു. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ചും അവര്‍ക്ക് ധൈര്യമായി ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു വിഭവമാണിത്.
ദഹനം കൂട്ടുകയും പെട്ടെന്ന് വിശപ്പ് ശമിപ്പിക്കുകയുമെല്ലാം ചെയ്യുന്നതിനാലാണ് ഇത് ‘വെയിറ്റ് ലോസ്’ ഡയറ്റിന് അനുയോജ്യമാകുന്നത്. … ഭക്ഷണശീലങ്ങള്‍ ഇടയ്ക്കൊക്കെ മാറിവരാം.
എങ്കിലും തനതായ ഭക്ഷണസംസ്കാരം അടിത്തറയായി അങ്ങനെ കിടക്കും. നമ്മുടെ നാട്ടിലാണെങ്കില്‍ അധികപേരും ചോറും കറികളുമൊക്കെ തന്നെയാണ് പ്രധാനഭക്ഷണമായി കഴിക്കുന്നത്.
ചോറ്, മീൻ, പച്ചക്കറി വിഭവങ്ങള്‍, ഇറച്ചി എന്നിങ്ങനെയൊക്കെ തന്നെ വിഭവങ്ങള്‍. ഇതില്‍ തന്നെ ഓരോ പ്രത്യേകമായ വിഭവങ്ങളുടെ വയ്പും കൂട്ടുമെല്ലാം പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കും.
എങ്കിലും ആദ്യമേ പറഞ്ഞതുപോലെ അടിസ്ഥാനപരമായ അഭിരുചി അങ്ങനെ തന്നെ ബാക്കി നില്ക്കും. ഇപ്പോള്‍ ഇത്തരത്തില്‍ പച്ചക്കറികളുടെ കൂട്ടത്തില്‍ വളരെ വ്യാപകമായി കാണുന്ന ഒന്നാണ് ചൗചൗ.
മുമ്പൊന്നും ഇത് നമ്മുടെ വിപണികളില്‍ അത്ര വ്യാപകമായി ഉണ്ടായിരുന്നില്ല. മാറിവന്ന രുചിവൈവിധ്യങ്ങളില്‍ ചൗചൗ-ഉം ഉള്‍പ്പെട്ടിരിക്കുന്നു എന്ന് പറയാം.
പക്ഷേ എന്നിട്ടും ചൗചൗ വാങ്ങി ഉപയോഗിച്ചുനോക്കാത്തവര്‍ ഏറെയാണ്. എന്നാലിതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചറിഞ്ഞാല്‍ എന്തായാലും നിങ്ങള്‍ ചൗചൗ വാങ്ങി കഴിച്ചിരിക്കും.
ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി വിശദീകരിക്കുന്നത്.
ഹൃദയാരോഗ്യത്തിനും, കരളിന്റെ ആരോഗ്യത്തിനും, വയറിന്റെ ആരോഗ്യത്തിനും എല്ലാം ചൗചൗ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ് കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുകയും അങ്ങനെ ഹൃദയത്തിന് ഗുണകരമാവുകയും ചെയ്യുകയാണ്.
ചൗചൗ-വിലുള്ള ഫൈബറും ഹൃദയത്തിന് ഗുണകരമായി വരുന്നു. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ചെറുക്കാൻ ചൗചൗവിന് കഴിവുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.
അതിനാല്‍ ഇത് ഫാറ്റി ലിവര്‍ രോഗത്തെ ചെറുക്കാൻ സഹായിക്കുന്നതായും പറയപ്പെടുന്നു. ഇതിലുള്ള ഫൈബര്‍ ആണ് വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്.
ഗര്‍ഭിണികളെ സംബന്ധിച്ച് അവര്‍ക്ക് ചൗചൗ ഡയറ്റിലുള്‍പ്പെടുത്തുന്നത് നല്ലതാണ്. അയേണ്‍, കാത്സ്യം, ഫോളേറ്റ്, വൈറ്റമിനുകള്‍ എന്നിങ്ങനെ ഗര്‍ഭാവസ്ഥയില്‍ സ്ത്രീക്ക് കിട്ടേണ്ട
പല പോഷകങ്ങളുടെയും സ്രോതസാണ് ചൗചൗ. ഇതില്‍ ധാരാളം ആന്റി-ഓക്സിഡന്റ്സും വൈറ്റമിൻ -സിയും അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് ഉപകാരപ്പെടുന്നു.
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ചും അവര്‍ക്ക് ധൈര്യമായി ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു വിഭവമാണിത്. ദഹനം കൂട്ടുകയും പെട്ടെന്ന് വിശപ്പ് ശമിപ്പിക്കുകയുമെല്ലാം ചെയ്യുന്നതിനാലാണ് ഇത് ‘വെയിറ്റ് ലോസ്’ ഡയറ്റിന് അനുയോജ്യമാകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]