ബീജിങ്: അതിവേഗ ട്രെയിനുകളുടെ വേഗതയിൽ പുതിയ റെക്കോർഡ് തീർത്ത് ചൈന. ചൈന എയ്റോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ (CASIC) രൂപകൽപന ചെയ്ത പുതിയ മാഗ്നെറ്റിക്കലി ലെവിറ്റേറ്റഡ് (മാഗ്ലെവ്) ട്രെയിൻ വേഗതയിൽ റെക്കോർഡ് കുറിച്ചു.
കഴിഞ്ഞ ദിവസം നടന്ന പരീക്ഷണത്തിൽ മണിക്കൂറിൽ 623 കിലോമീറ്ററിലേറെ (മണിക്കൂറിൽ 387 മൈൽ) വേഗത കൈവരിച്ചതായി അവകാശപ്പെട്ടു. 2 കിലോമീറ്റർ നീളമുള്ള വാക്വം ട്യൂബിലായിരുന്നു പരീക്ഷണയോട്ടം.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ട്രെയിനിന്റെ വേഗത ഒരു സുപ്രധാന മുന്നേറ്റമാണെന്ന് CASIC പറഞ്ഞു. അൾട്രാ ഫാസ്റ്റ് ഹൈപ്പർലൂപ്പ് ട്രെയിൻ വാക്വം ട്യൂബിൽ യാത്ര ചെയ്യുമ്പോൾ സ്ഥിരത കൈവരിക്കുന്നത് ഇതാദ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വിമാന വേഗതയിലുള്ള ട്രെയിൻ യാഥാർഥ്യമാകുന്നതിന്റെ തൊട്ടടുത്താണ് ചൈനയെന്നും റിപ്പോർട്ടിൽ പറയുന്നു. മാഗ്ലെവ് സാങ്കേതികവിദ്യയിലൂടെ കാന്തികത ഉപയോഗിച്ചായിരിക്കും ട്രെയിൻ സഞ്ചരിക്കുക.
ട്രാക്കുകൾക്ക് മുകളിലൂടെ ലെവിറ്റേറ്റ് ചെയ്തായിരിക്കും ഓടുക. അതുവഴി ഘർഷണം കുറയ്ക്കുകയും കൂടുതൽ വേഗത കൈവരിക്കാൻ സാധിക്കുകയും ചെയ്യും.
വായുവിന്റെ പ്രതിരോധം കുറയ്ക്കുന്ന പ്രത്യേകമായി രൂപകൽപ്പന ചെയ്ത ലോ-വാക്വം ട്യൂബിലൂടെയായിരിക്കും സഞ്ചാരം. റെക്കോർഡ് വേഗത കൈവരിക്കുക മാത്രമല്ല, അതിനൂതന സാങ്കേതിക വിദ്യകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും പരീക്ഷണ ഓട്ടത്തിൽ തെളിഞ്ഞു.
മണിക്കൂറിൽ 1,000 കിലോമീറ്റർ വരെ വേഗതയാർജിച്ച് വിമാന വേഗതയെ മറികടക്കാനാണ് ശ്രമം. വളരെ രഹസ്യമായിട്ടാണ് പരീക്ഷണങ്ങൾ നടത്തുന്നതെന്ന് പദ്ധതിയുടെ ചീഫ് ഡിസൈനർ മാവോ കൈ പറഞ്ഞു.
… ബീജിങ്: അതിവേഗ ട്രെയിനുകളുടെ വേഗതയിൽ പുതിയ റെക്കോർഡ് തീർത്ത് ചൈന. ചൈന എയ്റോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ (CASIC) രൂപകൽപന ചെയ്ത പുതിയ മാഗ്നെറ്റിക്കലി ലെവിറ്റേറ്റഡ് (മാഗ്ലെവ്) ട്രെയിൻ വേഗതയിൽ റെക്കോർഡ് കുറിച്ചു.
കഴിഞ്ഞ ദിവസം നടന്ന പരീക്ഷണത്തിൽ മണിക്കൂറിൽ 623 കിലോമീറ്ററിലേറെ (മണിക്കൂറിൽ 387 മൈൽ) വേഗത കൈവരിച്ചതായി അവകാശപ്പെട്ടു. 2 കിലോമീറ്റർ നീളമുള്ള വാക്വം ട്യൂബിലായിരുന്നു പരീക്ഷണയോട്ടം.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ട്രെയിനിന്റെ വേഗത ഒരു സുപ്രധാന മുന്നേറ്റമാണെന്ന് CASIC പറഞ്ഞു. അൾട്രാ ഫാസ്റ്റ് ഹൈപ്പർലൂപ്പ് ട്രെയിൻ വാക്വം ട്യൂബിൽ യാത്ര ചെയ്യുമ്പോൾ സ്ഥിരത കൈവരിക്കുന്നത് ഇതാദ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വിമാന വേഗതയിലുള്ള ട്രെയിൻ യാഥാർഥ്യമാകുന്നതിന്റെ തൊട്ടടുത്താണ് ചൈനയെന്നും റിപ്പോർട്ടിൽ പറയുന്നു. മാഗ്ലെവ് സാങ്കേതികവിദ്യയിലൂടെ കാന്തികത ഉപയോഗിച്ചായിരിക്കും ട്രെയിൻ സഞ്ചരിക്കുക.
ട്രാക്കുകൾക്ക് മുകളിലൂടെ ലെവിറ്റേറ്റ് ചെയ്തായിരിക്കും ഓടുക. അതുവഴി ഘർഷണം കുറയ്ക്കുകയും കൂടുതൽ വേഗത കൈവരിക്കാൻ സാധിക്കുകയും ചെയ്യും.
വായുവിന്റെ പ്രതിരോധം കുറയ്ക്കുന്ന പ്രത്യേകമായി രൂപകൽപ്പന ചെയ്ത ലോ-വാക്വം ട്യൂബിലൂടെയായിരിക്കും സഞ്ചാരം. റെക്കോർഡ് വേഗത കൈവരിക്കുക മാത്രമല്ല, അതിനൂതന സാങ്കേതിക വിദ്യകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും പരീക്ഷണ ഓട്ടത്തിൽ തെളിഞ്ഞു.
മണിക്കൂറിൽ 1,000 കിലോമീറ്റർ വരെ വേഗതയാർജിച്ച് വിമാന വേഗതയെ മറികടക്കാനാണ് ശ്രമം. വളരെ രഹസ്യമായിട്ടാണ് പരീക്ഷണങ്ങൾ നടത്തുന്നതെന്ന് പദ്ധതിയുടെ ചീഫ് ഡിസൈനർ മാവോ കൈ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]