
തിരുവനന്തപുരം- കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ സിദ്ദീഖ് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന വാർത്ത പ്രചരിച്ചിരുന്നു. ആലപ്പുഴയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് സിദ്ദീഖ് മത്സരിക്കും എന്നായിരുന്നു വാർത്ത. പ്രചാരണം തെറ്റാണെന്ന് സിദ്ദീഖ് വ്യക്തമാക്കുകയും ചെയ്തു. ഒരിക്കൽ കൂടി ഇത്തരം പ്രചാരണങ്ങളെ എതിർത്ത് സിദ്ദീഖ് രംഗത്തെത്തി.
എന്നെ പടച്ചവൻ അയച്ചത് നടനാകാനാണെന്നും രാഷ്ട്രീയം തനിക്ക് പറഞ്ഞ പണിയല്ലെന്നും സിദ്ദീഖ് വ്യക്തമാക്കി. തിരുവനന്തപുരത്ത് മാതൃഭൂമി സംഘടിപ്പിക്കുന്ന ക പുസ്തകോത്സവത്തിലാണ് സിദ്ദീഖ് ഇക്കാര്യം പറഞ്ഞത്. ആ വാർത്ത വന്ന സമയത്ത് തന്നെ അത് പ്രസിദ്ധീകരിച്ച മാധ്യമത്തിൽ വിളിച്ച് പ്രചാരണം ശരിയല്ല എന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് രാഷ്ട്രീയക്കാരനാകാൻ പറ്റില്ല. എന്റെ ചിന്തയിൽ പോലും അത്തരം കാര്യമില്ല. എനിക്ക് ഏതെങ്കിലും ഒരു കക്ഷിയുടെ ആളായി നിൽക്കാനാകില്ല. എനിക്ക് എല്ലാവരെയും വേണം. എനിക്ക് ജനങ്ങളെയാണ് വേണ്ടത്. ജനത്തിന് എന്നെയല്ലെന്നും സിദ്ദീഖ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]