
മാലി- നിയമവിരുദ്ധ വ്യാപാരം നടത്തിയ 43 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നുള്ള 186 പേരെ മാലദ്വീപ് നാടുകടത്തി. മാലി ആസ്ഥാനമായ വാര്‍ത്താ ഏജന്‍സി അദാധുവാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബംഗ്ലാദേശ്- 83, ഇന്ത്യ- 43, ശ്രീലങ്ക- 25, നേപ്പാള്‍- 8 എന്നിങ്ങനെയാണ് നാടുകടത്തപ്പെട്ടവരില്‍ കൂടുതല്‍ പേരുള്ള രാജ്യങ്ങള്‍. എന്നാല്‍ ചൈനയില്‍ നിന്നുള്ള ആരേയും നാടുകടത്തിയിട്ടില്ല. എപ്പോഴാണ് ഇത്രയും പേരെ നാടുകടത്തിയതെന്നത് വ്യക്തമല്ല.
വിദേശികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച വരുമാനം ഉപയോഗിച്ച് രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മാലിദ്വീപ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ബിസിനസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി ആഭ്യന്തര സുരക്ഷാ മന്ത്രി അലി ഇഹുസന്‍ പറഞ്ഞു. രജിസ്ട്രേഡ് ഉടമയ്ക്ക് പകരം വിദേശികള്‍ നടത്തുന്ന ബിസിനസുകള്‍ക്കാണ് പിടിവീഴുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മറ്റൊരു പേരില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം വിദേശിയുടെ പങ്കാളിത്തത്തോടെ മാലദ്വീപ് റുഫിയ സ്വകാര്യ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന ബിസിനസുകളെയാണ് കണ്ടെത്തിയത്. ഇത്തരം ബിസിനസുകള്‍ അടച്ചുപൂട്ടാനും അവ നടത്തുന്ന വിദേശികളെ നാടുകടത്താനും മന്ത്രാലയം പ്രവര്‍ത്തിക്കുന്നതായി ഇഹുസന്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]