
ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി അനുവദിച്ച ഹയ്യ വിസ വഴി ഖത്തറിലേക്ക് പ്രവേശിക്കാനുള്ള കാലാവധി അവസാനിച്ചു. ജനുവരി 10ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച ഹയ്യ വിസാ കാലാവധി ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തില്‍ ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
ഫെബ്രുവരി 10ന് മുമ്പായി രാജ്യത്ത് പ്രവേശിച്ചവര്‍ക്ക് ഫെബ്രുവരി 24വരെ ഖത്തറില്‍ തുടരാനാകും. ഹയ്യ, ഹയ്യ വിത്ത് മി വിസയില്‍ ഖത്തറില്‍ വന്നവര്‍ ഫെബ്രുവരി 24നകം മടങ്ങണം. ഇല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരും. ഹയ്യ വിസ ഉടമകള്‍ക്ക് അവരുടെ ഹയ്യ വിസ എന്‍ട്രി കാലാവധി അവസാനിക്കുന്നത് സംബന്ധിച്ച് ഇ മെയില്‍ അറിയിപ്പ് ലഭിച്ചു തുടങ്ങി. ടൂറിസ്റ്റ് വിസകളായ ഹയ്യ എ വണ്‍, എ ടു, എ ത്രീ വിസകള്‍ തുടരും.
Read Also –
ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ വിനോദ സഞ്ചാര സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് 2022 ജനുവരിയില്‍ ഹയ്യ വിസയുടെ കലാവധി ഒരുവർഷത്തേക്ക് ദീർഘിപ്പിച്ചത്. ഒപ്പം, വിദേശ കാണികളായ ഹയ്യ വിസ ഉടമകൾക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഖത്തറിലെത്തിക്കാനായി ‘ഹയ്യ വിത് മി’ വിസയും അനുവദിച്ചിരുന്നു. ഇതിന്റെ കാലാവധി ജനുവരി 10നും 24നുമായി അവസാനിക്കുമെന്നായിരുന്നു അറിയിപ്പ്. പിന്നീട്, ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തേക്കു കൂടി നീട്ടുകയായിരുന്നു.
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളിയടക്കം 8 മുൻ നാവികസേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു
ഖത്തർ : ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം 8 പേരെയും വിട്ടയച്ചു. ഇവരിൽ ഏഴു പേരും നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് ഖത്തറിലെ ജയിലിൽ കഴിഞ്ഞിരുന്നത്. ഖത്തർ അമിർ 8 പേരെയും വിട്ടയക്കാനുള്ള ഉത്തരവ് നല്‍കുകയായിരുന്നു. നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി തടവുശിക്ഷ കോടതി നല്‍കിയിരുന്നു. ഖത്തർ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഏഴ് പേർ ഇന്ത്യയിലേക്ക് തിരിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെ വാർത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറിലാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്.
Last Updated Feb 13, 2024, 4:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]