
സിനിമാ താരങ്ങളുടെ ഔട്ട്ഫിറ്റുകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്. അക്കൂട്ടത്തിൽ പ്രധാനിയാണ് മമ്മൂട്ടി.
താരം എത്തുന്ന ഏത് പരിപാടിയിലായാലും ഒരു വ്യത്യസ്തത ഉണ്ടാകും എന്നത് യാഥാർത്ഥ്യമാണ്. അത്തരത്തിലൊരു ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ആളിപ്പടർത്തിയിരിക്കുന്നത്.
ഭ്രമയുഗം എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിൽ എത്തിയ മമ്മൂട്ടിയുടെ ലുക്കാണിത്. ബ്ലാക് ആൻഡ് വൈറ്റ് കോമ്പോയിൽ ആണ് ഭ്രമയുഗം തിയറ്ററിൽ എത്തുന്നത്. അതുകൊണ്ട് തന്നെ ഈ കോമ്പോയിൽ ആയിരുന്നു അണിയറ പ്രവർത്തകർ പ്രസ്മീറ്റിൽ എത്തിയതും.
സ്റ്റൈലിഷ് ലുക്കിൽ വെള്ള ഷർട്ടും കറുത്ത പാന്റ്സും മാസായി എത്തിയ മമ്മൂട്ടിയെയാണ് ഫോട്ടോകളിലും വീഡിയോകളിലും കാണാൻ സാധിക്കുന്നത്. ടർബോ എന്ന പുതിയ ചിത്രത്തിന്റെ ഹെയർ സ്റ്റൈലാണ് മമ്മൂട്ടിയുടേത്. ഭ്രമയുഗം പ്രസ് മീറ്റ് എന്ന് കുറിച്ച് മമ്മൂട്ടിയും ചില സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഇതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്ത് എത്തിയത്. “നിങ്ങൾ ഒരു ജിന്ന് ആണ്, Veriety ആഗ്രഹിക്കുന്ന അപൂർവ നടൻ്റെ പ്രകടനം,പിന്നെ technically quality നിലനിർത്തുന്ന movie.
ഇതാകണം ഭ്രമയുഗം, ബിലാൽ ജോൺ കുരിശിങ്കൽ, ഈ 72മത്തെ വയസ്സിലും ഇത് പോലെ മൊഞ്ചുള്ള ഒരു ജിന്ന് വേറെ കാണൂല്ലാ, മനുഷ്യ ഇതെന്ത് ഭാവിച്ചാ..നിങ്ങൾക്ക് 72 വയസായി അറിയോ?”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, ഭ്രമയുഗം ഫെബ്രുവരി 15ന് ആണ് തിയറ്ററില്‍ എത്തുന്നത്. ടര്‍ബോ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
വൈശാഖ് ആണ് സംവിധാനം. ബസൂക്കയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമ. പേര് മാറ്റാമെന്ന് ‘ഭ്രമയുഗം’ നിർമാതാക്കൾ; ഇനി കുഞ്ചമണ്‍ പോറ്റിയല്ല, പകരം ഈ പേര് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]