പമ്പ: മകരജ്യോതി തെളിയാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ശബരിമല അക്ഷരാർത്ഥത്തിൽ ഭക്തിസാന്ദമായി. മകരവിളക്കിനോട് അനുബന്ധിച്ച് മകരസംക്രമ പൂജ പൂർത്തിയായി.
മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് ആയിരക്കണക്കിന് ആളുകൾ ആണ് പറണശാലകൾ കെട്ടി കാത്തിരിക്കുന്നത്. ഭക്തി സാന്ദ്രമായ അന്തരീക്ഷം ആണ് ഓരോ പറണശാലകളിലും.
കഴിഞ്ഞ ദിവസങ്ങളിൽ ദർശനതിന് എത്തിയവരും സന്നിധാനത്ത് തുടരുകയാണ്. പുണ്യദർശനം കാത്ത് പൊന്നമ്പലമേട്ടിൽ ഭക്ത ലക്ഷങ്ങൾ കാത്തിരിക്കുകയാണ്.
തിരുവാഭരണ ഘോഷയാത്ര ഇതിനകം ശരംകുത്തി പിന്നിട്ടു. വൈകിട്ട് 6.20ന് തിരുവാഭരണ വാഹകസംഘത്തെ ദേവസ്വം മന്ത്രി വി എൻ വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, അംഗങ്ങളായ പി ഡി സന്തോഷ് കുമാർ, കെ രാജു തുടങ്ങിയവർ സ്വീകരിക്കും.
സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങും. പന്തളം കൊട്ടാരത്തിൽനിന്ന് എത്തിച്ച തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകിട്ട് 6.40 ന് നടക്കും.
ഈ സമയം പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

