
.news-body p a {width: auto;float: none;}
ബാങ്കോക്ക്: ചൂതാട്ടവും കാസിനോകളും നിയമവിധേയമാക്കാനുള്ള കരട് ബില്ലിന് അംഗീകാരം നൽകി തായ്ലൻഡ് മന്ത്രിസഭ. ടൂറിസം, ജോലി സാദ്ധ്യതകൾ, നിക്ഷേപം എന്നിവ വർദ്ധിപ്പിക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തായ് പ്രധാനമന്ത്രി പേതോംഗ്താൻ ഷിനവത്ര പറഞ്ഞു.
കരട് ബില്ല് പാർലമെന്റിന്റെ പരിഗണനയ്ക്കായി അയയ്ക്കും. തീം പാർക്ക്, മാൾ, ഹോട്ടൽ തുടങ്ങി വൻകിട വിനോദ സമുച്ഛയങ്ങളിൽ ചൂതാട്ടം അനുവദിക്കാനാണ് സർക്കാർ നീക്കം. രാജ്യത്ത് കാസിനോകളും മിക്ക തരത്തിലെ ചൂതാട്ടങ്ങളും നിയമവിരുദ്ധമാണ്. എന്നാൽ, അനധികൃത ഗെയിമുകളും വാതുവയ്പ്പുകളും വ്യാപകമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അയൽരാജ്യങ്ങളായ കംബോഡിയ, സിംഗപ്പൂർ, ഫിലിപ്പീൻസ്, ലാവോസ് എന്നിവ കാസിനോകളിൽ നിന്ന് വരുമാനം നേടുന്നുണ്ട്. നിയമപരമായ കാസിനോകളുടെ അഭാവം രാജ്യത്തെ ടൂറിസം സാദ്ധ്യതകളെയും വരുമാനത്തെയും ബാധിക്കുന്നതായി തായ് സർക്കാർ പറയുന്നു. തായ്ലൻഡിന്റെ പ്രധാന വരുമാന മാർഗ്ഗം ടൂറിസമാണ്.