
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു-ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കര്‍ണാടകയിലെയും തെലങ്കാനയിലെയും ഓരോ സീറ്റില്‍ മത്സരിക്കുമെന്ന് സൂചന. കര്‍ണാടകയിലെ കൊപ്പാല്‍ മണ്ഡലത്തിലാവും പ്രിയങ്ക മത്സരിക്കുകയെന്നാണ് വിവരം. തെലങ്കാനയിലെ സീറ്റ് ഏതാവുമെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷിതമായ മണ്ഡലം കൊപ്പാല്‍ ആണെന്നാണ് ഐസിസി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന ജില്ലകളിലൊന്നാണ് കൊപ്പാല്‍. ഇവിടെയുള്ള എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും കോണ്‍ഗ്രസ് ആണ് വിജയിച്ചത്. നിലവില്‍ ബിജെപിയിലെ കാരാടി ശങ്കണ്ണയാണ് ഇവിടുത്തെ എംപി.
നിലവില്‍ കേന്ദ്ര കൃഷി മന്ത്രി ശോഭാ കരന്തലജെ ആണ് ചിക്മംഗളൂര് എം പി. 1978ല്‍ ചിക്മംഗളൂരുവില്‍നിന്ന് വിജയിച്ചതോടെയാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചുവരവുണ്ടായത്. 1999ല്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ബെല്ലാരിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് സുഷമ സ്വരാജിനെ തോല്‍പ്പിച്ചിരുന്നു.