
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ നവകേരള സദസ് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് സമഗ്രമായി അവലോകനം ചെയ്തു. നവകേരള സദസ് വൻ വിജയമായിരുന്നെന്നാണ് സി പി എം വിലയിരുത്തിയത്. ജില്ലകളിൽ നിന്ന് വിശദമായ റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിയിൽ അവതരിപ്പിച്ചു. ഈ റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷമാണ് നവകേരള സദസ് വൻ വിജയമായിരുന്നെന്ന് സി പി എം വിലയിരുത്തിയത്. തുടർ നടപടികൾ ത്വരിതപ്പെടുത്തണമെന്ന നിർദ്ദേശവും സർക്കാരിന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് നൽകിയിട്ടുണ്ട്.
കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേന്ദ്രത്തിനെതിരെ ദില്ലി സമരവുമായി മുന്നോട്ട് പോകാനും സി പി എം തീരുമാനിച്ചു. സി പി ഐയോട് കൂടി ആലോചിച്ച് തീയതി തീരുമാനിക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനമായി. മാസപ്പടി വിവാദത്തിൽ എക്സാലോജിക്കിനെതിരായ അന്വേഷണ നീക്കം അവഗണിക്കാനും സി പി എം തീരുമാനിച്ചു. കേന്ദ്ര നടപടി രാഷ്ട്രീയ പ്രേരിതമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി പി എം സെക്രട്ടേറിയേറ്റ്.
Last Updated Jan 13, 2024, 9:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]