
കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ ; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ
സ്വന്തം ലേഖിക
കണ്ണിന് ചുറ്റും കറുപ്പ് വരുന്നത് നമ്മളില്‍ പലരിലും കണ്ടുവരുന്നൊരു പ്രശ്നമാണ്. കണ്ണിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും സൗന്ദര്യസംരംക്ഷണത്തിന്റെ കാര്യത്തിലും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഉറക്കക്കുറവ്, ഉത്കണ്ഠ, കംപ്യൂട്ടര്‍- ടിവി – മൊബൈല്‍ ഫോണ്‍ എന്നിവയുടെ അമിത ഉപയോഗം, ജോലി ഭാരം, നിര്‍ജ്ജലീകരണം, വിളര്‍ച്ച തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടിത് സംഭവിക്കാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഭക്ഷണക്രമം ക്രമപ്പെടുത്തുന്നതിലൂടെയും ഇതില്‍ നിന്നും മോചനം നേടാം. വിറ്റാമിൻ സി, എ, ബി, ഇ എന്നിവയും ആന്റിഓക്സിഡന്റുകളും അവശ്യ ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള ലോലമായ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് ഗുണം ചെയ്യും. അതിനായി ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം.
വെള്ളരിക്ക കണ്ണിന്റെ ആരോഗ്യം സംരംക്ഷിക്കുന്നതില്‍ മികച്ചൊരു പച്ചക്കറിയാണ്. ഇതില്‍ ഉയര്‍ന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറുന്നതിന് സഹായിക്കുകയും ചെയ്യും. വെള്ളരിക്ക കഴിക്കുന്നത് കൊളാജൻ
ഉത്പ്പാദനം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും വളരെ നല്ലതാണ്.
തക്കാളി കഴിക്കുന്നതും വളരെ നല്ലതാണ്. രക്തചംക്രമണം വര്‍ധിപ്പിച്ച് ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കുന്നതിലൂടെ കണ്ണുകള്‍ക്ക് താഴെയുള്ള അതിലോലമായ ചര്‍മ്മത്തെ സംരക്ഷിക്കാൻ തക്കാളി ഗുണം ചെയ്യും. ഇതില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പ്രധാനമായും ഇതിലടങ്ങിയിരിക്കുന്ന ലൈക്കോപീൻ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
വിറ്റാമിൻ എ വലിയ അളവില്‍ അടങ്ങിയിരിക്കുന്ന പപ്പായ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുപ്പിനെ അകറ്റാനും ഇവ ഗുണം ചെയ്യും
കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ബീറ്റാ കരോട്ടിൻ ഉള്‍പ്പെടെയുള്ള ആന്റി ഓക്സിഡന്റുകളാല്‍ സമ്ബന്നമാണ് തണ്ണിമത്തൻ. ഇതില്‍ വലിയ അളവില്‍ വെള്ളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ സഹായിക്കും. കൂടാതെ വിറ്റാമിൻ ബി 1, ബി 6, സി എന്നിവയും പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ഇതിലുണ്ട്.
ഓറഞ്ചില്‍ വിറ്റാമിൻ സി, എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കൊളാജൻ വര്‍ധിപ്പിക്കാനും ചര്‍മ്മത്തില്‍ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാനും സഹായിക്കുന്നു. അതിലൂടെ കണ്ണിന് ചുറ്റുമുള്ള കറുത്ത അടയാളങ്ങളെ കുറയ്ക്കാം.
ചീര കഴിക്കുന്നതും പതിവാക്കണം. ഇവ രക്തചംക്രമണം വര്‍ധിപ്പിച്ച് ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്ന ഇലക്കറിയാണ്. വിറ്റാമിൻ കെ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കും.
ബീറ്റ്റൂട്ട് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാലൈൻ എന്ന ആന്റി ഓക്സിഡന്റ് കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങള്‍ കുറയ്ക്കും. ഇതുകൂടാതെ, ബീറ്റ്റൂട്ടില്‍ വിറ്റാമിൻ സി, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
ബ്ലൂബെറിയും കണ്ണിന്റെ ആരോഗ്യത്തിനായി കഴിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിൻ കെ, സി, മറ്റ് ആന്റി ഓക്സിഡന്റുകള്‍ എന്നിവ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമാണ്. കണ്ണുകളിലേയ്ക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്താൻ ഇവ സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]