
കേന്ദ്ര ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ എല്‍ഡിഎഫ് ഒരുങ്ങുകയാണ്. ഈ നീക്കത്തിനെല്ലാം വഴിമരുന്നിട്ടത് ട്വന്റിഫോറില്‍ വന്ന ഒരു അഭിമുഖമാണ്. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക പി കെ കുഞ്ഞാലിക്കുട്ടി ഭരണ-പ്രതിപക്ഷ ചര്‍ച്ചയെക്കുറിച്ച് സൂചിപ്പിച്ചതാണ് നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അഭിമുഖത്തില്‍ സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തണം എന്ന് അവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് കുഞ്ഞാലിക്കുട്ടിയുടെ നിലപാട് സ്വാഗതം ചെയ്തു. ഇതോടെ ചര്‍ച്ചക്കുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങുകയായിരുന്നു. (LDF-UDF discussion for funds from center after 24 special interview)
നവ കേരള സദസ്സിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായ നാളുകള്‍. കേന്ദ്ര അനുകൂല്യങ്ങള്‍ നേടിഎടുക്കുന്ന കാര്യത്തില്‍ പോലും വിരുദ്ധ നിലപാടുകള്‍. ആ വേളയില്‍ ആയിരുന്നു ട്വന്റിഫോറിന്റെ ഇടപെടല്‍. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലി കുട്ടിയ 24ന്റെ ആന്‍സര്‍ പ്ലീസ് പരിപാടിയില്‍ അതിഥിയായി. 24 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ദീപക് ധര്‍മ്മടത്തിന്റെ ചോദ്യം കേരളത്തിന് വേണ്ടിയുള്ള രാഷ്ട്രീയം താല്പര്യം മറന്നുള്ള പുതിയ ചര്‍ച്ചക്ക് സാധ്യത തുറന്നു.
Read Also :
24 അഭിഖത്തിലെ ഈ പരാമര്‍ശത്തിനു തൊട്ടു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് കുഞ്ഞാലികുട്ടിയുടെ നിലപാട് സ്വാഗതം ചെയ്തു. സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ചക്ക് തയ്യാര്‍ എന്ന് വ്യക്തമാക്കി. നവ കേരള സദസ്സ്നു നേരെ പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു എങ്കിലും ഈ ചര്‍ച്ചക്ക് മുഖ്യമന്ത്രി തന്നെ നേതാക്കക്കുമായി ആശയ വിനിമയം തുടര്‍ന്നു. ഒടുവില്‍ ഔദ്യോഗിക ചര്‍ച്ചക്ക് തീരുമാനമായി. കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് രാഷ്ട്രീയ താല്പര്യങ്ങള്ക്ക് അപ്പുറമുള്ള ഐക്യത്തിനു 24 ന്റെ ഇടപെടല്‍ നിര്‍ണായകമായി. അത് ഇനിയും തുടരും.
Story Highlights: LDF-UDF discussion for funds from center after 24 special interview
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]