
കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് വീണ്ടും പണിമുടക്കി. ഫിലിം തീര്‍ന്നതോടെ നിരവധി രോഗികളാണ് ദുരിതത്തിലായത്. റീഡര്‍ തകരാറിലായതോടെ കഴിഞ്ഞ ദിവസവും എക്സ്റേ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. ( x ray unit at Kozhikode Beach Taluk Hospital stop working)
സാധാരണക്കാരില്‍ സാധാരണക്കാരായ രോഗികളുടെ ആശ്രയകേന്ദ്രമാണ് കോഴിക്കോട് ബീച്ച് ആശുപത്രി. യാത്രാക്കൂലി മാത്രം കൈയില്‍ കരുതി ആശുപത്രിയില്‍ എത്തിയവരാണ് ദുരിതത്തിലായത്. എക്സറേ പുറത്തു നിന്ന് എടുക്കണമെന്ന് അറിഞ്ഞതോടെ പലരും തിരിച്ചു പോയി. എന്നാല്‍ ചിലര്‍ രോഷാകുലരായി.
Read Also :
കഴിഞ്ഞ ആഴ്ച എക്സറേ യൂണിറ്റിലെ റീഡര്‍ തകരാറിലായതോടെ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. എന്നാല്‍ എക്സറേ ഫിലിമിന് ഇന്നലെ ഓര്‍ഡര്‍ നല്‍കിയിരുന്നുവെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം.
Story Highlights: x ray unit at Kozhikode Beach Taluk Hospital stop working
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]