
ചെന്നൈ : ഉദയനിധി സ്റ്റാലിൻ ഈ മാസം ഉപമുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ തളളി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മകനെ കുറിച്ചുള്ള പ്രചാരണം അഭ്യൂഹം മാത്രമാണ്. ഡിഎംകെ പ്രവർത്തകർക്കുള്ള പൊങ്കൽ സന്ദേശത്തിൽ സ്റ്റാലിൻ പറഞ്ഞു.
തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് എതിരാളികൾ ആദ്യം പ്രചരിപ്പിച്ചത്. അത് പരാജയപ്പെട്ടതോടെയാണ് ഉദയനിധിയിലേക്ക് തിരിഞ്ഞത്. അടുത്തയാഴ്ച നടക്കുന്ന ഡിഎംകെ യുവജനസമ്മേളനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ ശ്രമമെല്ലാം. എതിരാളികളുടെ ഇത്തരം നീക്കങ്ങളെ കുറിച്ച് ജാഗ്രത വേണമെന്നും സ്റ്റാലിൻ പറഞ്ഞു.
Last Updated Jan 13, 2024, 4:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]