
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിദ്ദ- നവോദയ ജിദ്ദ യുവജന വേദിയുടെ മനുഷ്യച്ചങ്ങല ഐക്യദാർഢ്യം 19ന് നടക്കും. ജനുവരി 20ന് കേന്ദ്ര അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലക്ക് ഐക്യദാർഢ്യവുമായി ജനുവരി 19ന് ജിദ്ദയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കാൻ ജിദ്ദ നവോദയ യുവജനവേദി കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു.
നവോദയ കേന്ദ്ര യുവജനവേദി കൺവീനർ ലാലു വേങ്ങൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത്ത് മമ്പാട്, ആക്ടിംഗ് സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട്, യുവജനവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു. യോഗത്തിന് യുവജനവേദി ജോയിന്റ് കൺവീനർ ഫഹജാസ് സ്വാഗതവും മൂസ നന്ദിയും പറഞ്ഞു. 20ന് നടക്കുന്ന മനുഷ്യച്ചങ്ങലയിൽ എല്ലാ കേരളീയരും അണി ചേരണമെന്നും യോഗം ആവശ്യപ്പെട്ടു.