
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദോഹ- ഖത്തറിലെ ദോഹയിൽ നടന്ന അന്താരാഷ്ട്ര ധൈഷണിക സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.മുഹമ്മദ് സലീം നദ് വി വെളിയമ്പ്ര ശ്രദ്ധേയനായി. നവലോകത്തെ സമസ്യകൾക്ക് ഗവേഷണ പരിഹാരം എന്ന വിഷയം സമഗ്രമായി ചർച്ച ചെയ്ത അന്താരാഷ്ട്ര ധൈഷണിക ഉച്ചകോടിയിൽ നൂറിലധികം രാഷ്ട്രങ്ങളിൽ നിന്ന് അഞ്ഞൂറിലധികം വിശ്വ ഗവേഷകന്മാർ പങ്കെടുത്തു.
ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുറഹിമാൻ ബിൻ ജാസിം അൽഥാനി ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ദോഹ ഷെറാട്ടൺ ഹോട്ടലിൽ നടന്ന പണ്ഡിത ഉച്ചകോടിയെ വിശ്വപ്രസിദ്ധ പണ്ഡിതർ അഭിസംബോധന ചെയ്തു. ലോകത്തെ തെരഞ്ഞെടുക്കപ്പെട്ട ഗവേഷണ വിദഗ്ധർ, അക്കാദമിക് പ്രതിഭകൾ, നയരൂപീകരണ പ്രതിഭകൾ എന്നിവർ സമ്മേളനത്തെ സമ്പന്നമാക്കി. പാനൽ ചർച്ചകളും ഉപസമ്മേളനങ്ങളും സമ്മിറ്റിന്റെ ഭാഗമായി നടന്നു. കുടുംബം, നാസ്തികത, ആത്മീയത എന്നിവയിലായിരുന്നു സമ്മേളനത്തിലെ പ്രധാന ചർച്ച. ചേരമാൻ ചീഫ് ഇമാം ഉച്ചകോടിയിൽ ഖത്തർ ഗവണ്മെന്റിന്റെ അതിഥിയായി പങ്കെടുത്തു. സമാപന സെഷൻ അന്താരാഷ്ട്ര പണ്ഡിത സഭയുടെ ചെയർമാൻ ഡോ.അലി ഖർദാവി ഉദ്ഘാടനം ചെയ്തു.