കുവൈത്ത് സിറ്റി: 2022ൽ കാണാതായ ഒരു കുവൈത്തി യുവതിയുടെ തിരോധാനത്തിന് പിന്നിലെ ദുരൂഹതക്ക് അവസാനമായി. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ-യൂസഫിൻ്റെ മേൽനോട്ടത്തിൽ നടന്ന ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ യുവതിയെ സഹോദരൻ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.
തുടർന്ന് യുവതിയുടെ സഹോദരനെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ കൂടിയായ ഇയാൾക്കെതിരെ കൊലപാതകം, മൃതദേഹം മരുഭൂമിയിൽ കുഴിച്ചിടൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിന് കാരണം.
ഏകദേശം രണ്ട് വർഷം മുമ്പ് പ്രതി യുവതിയെ കൊലപ്പെടുത്തുകയും മൃതദേഹം മരുഭൂമിയിൽ ഒളിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

