
കുമരകത്തു നിന്നുള്ള ശിവഗിരി തീർത്ഥാടന പദയാത സിസം:25 – ന്: രജിട്രേഷൻ ആരംഭിച്ചു
സ്വന്തം ലേഖകൻ
കുമരകം : ശിവഗിരി തീർത്ഥാടന പദയാത്ര സമിതിയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ ശിവഗിരി തീർത്ഥാടന പദയാത്ര ഡിസംബർ 25ന് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിക്കും. ഡിസംബർ 30ന് ശിവഗിരിയിൽ എത്തിച്ചേരും. ഈവർഷത്തെ പദയാത്രികർക്കുള്ള രജിട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.
പദയാത്രയുടെ വ്രതാരംഭമായി നടത്തപ്പെടുന്ന പീതാംബര ദീക്ഷാസമർപ്പണം ഡിസംബർ17-ന് ഞായറാഴ്ച 10 ന് ശ്രീകുമാരമംഗലം ക്ഷേത്ര സന്നിധിയിൽ ക്ഷേത്രം തന്ത്രി ഉഷേന്ദ്രൻ തന്ത്രികൾ നിർവ്വഹിക്കും.
പദയാത്രാ സമിതി ചെയർമാൻ തമ്പി മാടക്കശേരിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം കോട്ടയം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി ആർ രാജീവ് ഉത്ഘാടനം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]