
ഇസ്രായേൽ ദേശീയ ഫുട്ബോൾ ടീമിന്റെ സ്പോൺസർഷിപ്പ് അവസാനിപ്പിച്ച് പ്രമുഖ സ്പോർട്സ് ബ്രാൻഡായ പ്യൂമ. ഒരു വർഷം മുമ്പെടുത്ത തീരുമാനമാണിതെന്നും ഹമാസിനെതിരായ ഇസ്രായേലിന്റെ യുദ്ധവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്ല തീരുമാനമെന്നും പ്യൂമ വ്യക്തമാക്കി. 2024 മുതൽ, ഇസ്രായേൽ ഫുട്ബോൾ അസോസിയേഷനുമായുള്ള (ഐഎഫ്എ) കരാർ പുതുക്കേണ്ടതില്ലെന്നാണ് പ്യൂമയുടെ തീരുമാനം. സാമ്പത്തിക കാരണങ്ങളാൽ ആണ് തീരുമാനം എടുത്തതെന്നും പ്യൂമ അറിയിച്ചു. സ്പോർട്സ് മാർക്കറ്റിംഗിൽ കൂടുതൽ സെലക്ടീവ് ആകുകയാണെന്നും ഒരു വമ്പൻ ടീമുമായി പുതിയ പങ്കാളിത്തം ഉടൻ പ്രഖ്യാപിക്കുമെന്നും പ്യൂമ അറിയിച്ചിട്ടുണ്ട്. 50 വർഷത്തിലേറെയായി ലോകകപ്പ് മത്സരത്തിന് ഇസ്രായേൽ യോഗ്യത നേടിയിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്പോർട്സ് ബ്രാൻഡാണ് പ്യൂമ . യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലി ടീമുമായുള്ള തമ്മിലുള്ള പങ്കാളിത്തം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ പ്യൂമയുടെ ഉൽപ്പന്നങ്ങൽ ബഹിഷ്ക്കരിക്കണമെന്നും ആവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ പ്രചാരണം നടക്കുകയാണ്. ഇതിനിടെയാണ് പ്യൂമ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. വെസ്റ്റ്ബാങ്കിലെ ഇസ്രായേൽ സെറ്റിൽമെന്റുകളെ പ്യൂമ പിന്തുണയ്ക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
അടുത്തിടെ, പ്യൂമയും സ്പാനിഷ് ഫാഷൻ ബ്രാൻഡായ സാരയും പോലുള്ള നിരവധി ബ്രാൻഡുകൾക്കെതിരെ, ഇസ്രായേൽ അനുകൂല നിലപാടിന്റെ പേരിൽ വിമർശനം ഉയർന്നുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഇവരുടെ സ്റ്റോറുകൾക്ക് പുറത്ത് പലസ്തീനിയൻ അനുകൂല പ്രകടനങ്ങൾ നടന്നിരുന്നു. അടുത്ത വർഷം സെർബിയയുടെ ദേശീയ ടീമിന്റെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കാനും പ്യൂമ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ എല്ലാ സ്പോൺസർഷിപ്പുകളും ഭാവി സാധ്യതകളും അവലോകനം ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്ന് പ്യൂമ വ്യക്തമാക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]