ബൈക്കിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രധാന പ്രതി കസബ പൊലീസിന്റെ പിടിയിൽ ; ഒഡീഷയിൽ കഞ്ചാവ് കേസിൽ ജയിലിൽ കഴിയുന്നതിനിടയിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത് സ്വന്തം ലേഖകൻ പാലക്കാട് കൂട്ടു പാതയിൽ നിന്നും ബൈക്കിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ടു പേരെ കസബ പൊലീസ് പിടികൂടി. ചന്ദ്രനഗർ കാരേക്കാട് കരിങ്കരപുളളി സ്വദേശി മിഥുൻ കുമാറിനെയാണ് ( 28)പൊലീസ് പിടികൂടിയത്.
ഒഡീഷയിൽ 210 കിലോ കഞ്ചാവ് കേസിൽ ജയിലിൽ കഴിയുന്നതിനിടയിലാണ് കസബ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കഞ്ചാവുമായി ആദ്യം പിടിയിലായത് കല്ലേ പുള്ളി സ്വദേശികളായ സനോജും അജിത്തുമാണ്.
പിന്നീടുള്ള അന്വേഷണത്തിൽ കാരക്കാട് സ്വദേശിയായ ജിതിൻ എന്ന ജിത്തുവും ചന്ദ്രനഗർ ഉള്ള സന്ദീപ്, ഒലവക്കോടുള്ള വിവേകിനെയും അറസ്റ്റു ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഞ്ചാവ് മൊത്തമായി ഒഡിഷയിൽ നിന്ന് കൊണ്ടുവരുകയും പാലക്കാട്, തൃശൂർ , മലപ്പുറം ജില്ലകളിൽ വിൽപ്പന നടത്തിവരുന്ന സംഘമാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ചരക്ക് വാഹനങ്ങൾ, വാടകക്ക് കൊടുക്കുന്ന വാഹനങ്ങളിലാണ് ഇവർ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. വാടകക്ക് എടുക്കുന്ന വീടുകളിലും മറ്റും സ്റ്റോക്ക് ചെയ്ത് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന വലിയ സംഘത്തിലെ കണ്ണികളാണിവർ .
കേസിൽ കൂടുതൽ കുറ്റക്കാരുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്. പാലക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ എടുക്കുകയും അന്വേഷണo നടത്തിയ ശേഷം ഒഡീഷയിലെ ജയിലിലേക്ക് കൊണ്ടുപോയി റിമാന്റു ചെയ്യുകയും ചെയ്യും.
നാല് മാസം മുമ്പ് പാലക്കാട് ജില്ലയിലെ നാല് പ്രതികളും ഒഡീഷയിലെ ഒരാളെയും 21O കിലോ കഞ്ചാവുമായി പിടികൂടിയിരിന്നു. ഈ കേസിൽ ജയിലിൽ കഴിയുന്ന മിഥുൻ കുമാറിനെയാണ് കസബ പൊലീസ് ഒഡീഷയിലെത്തി കസ്റ്റഡിയിലെടുത്തത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐ പി എസ് , എ എസ് പി ഷാഹുൽ ഹമീദ് എന്നിവരുടെ നിർദ്ദേശപ്രകാരം കസബ ഇൻസ്പെക്ടർ രാജീവ് എൻ എസ് , എസ് ഐ മാരായ മനോജ് കുമാർ , അനിൽ കുമാർ , എസ് സി പി ഒ മാരായ രാജീദ്.ആർ, സുനിൽ, അശോക്, പ്രിൻസ് എന്നിവരാണ് കേസന്വേഷണം നടത്തുന്നത്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]