
മലപ്പുറം സ്വദേശി ഖമീസിൽ മരിച്ചു. മലപ്പുറം മഞ്ചേരിക്കടുത്ത് കാരക്കുന്ന് സ്വദേശി അബ്ദുൽ കരീം (55) ആണ് ഖമീസ് മുശൈത്തിൽ മരിച്ചത്. നേരത്തേ സൗദിയിൽ ജോലി ചെയിതിരുന്ന അബ്ദുൽ കരീം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയിരുന്നുവെങ്കിലും കഴിഞ്ഞ മാസം 12 ന് ഹൗസ് ഡ്രൈവറായി ഖമീസിൽ തിരിച്ചെത്തുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളേ തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങാനിരിക്കേ ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിരുന്നു. (Malappuram man died in khamis)
സന്ദർശക വിസയിൽ മക്കയിൽ എത്തിയ മകൾ ഐശ മിസ്ന ഖമീസ് മുശൈത്തിൽ എത്തിയിട്ടുണ്ട്.ഭാര്യ: അഫ്സത്ത്. മറ്റു മക്കൾ: ഫാബിയ, മിശ്അൽ ഹനാൻ, മാസിൻ ഹംദാൻ. മരുമക്കൾ: ഹാരിസ് ഇരുവേറ്റി, ഫൈഹാസ് മൊറയൂർ.തുടർ നടപടികൾ പൂർത്തിയാക്കാൻ അഷ്റഫ് കുറ്റിച്ചൽ, ബഷീർ മുന്നിയൂർ, എന്നിവർ രംഗത്തുണ്ട്. മൃതദേഹം ഖമീസിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Story Highlights: Malappuram man died in Khamis
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]