
ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനമായ സമയമാണ് ഗർഭകാലം. ഗർഭിണികൾക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിന് വിവിധ പരിശോധനകൾ നാം ചെയ്യാറുണ്ട്. ഗർഭകാലത്ത് ശരീരം നിരവധി ആന്തരിക മാറ്റങ്ങളിലൂടെയും ഹോർമോൺ അസന്തുലിതാവസ്ഥയിലൂടെയും കടന്നുപോകുന്നു. ഈ മാറ്റങ്ങളും അസന്തുലിതാവസ്ഥയും നേരിടാൻ ഒരു സ്ത്രീ മുൻകൂട്ടി തയ്യാറാക്കേണ്ടതുണ്ട്. വിവിധ ഭക്ഷ്യവസ്തുക്കളിൽ കാണപ്പെടുന്ന ചില ഭക്ഷ്യവസ്തുക്കൾ അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും അപകടസാധ്യതകൾ ഉണ്ടാക്കും. ഗർഭകാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…
വേവിക്കാത്ത ഭക്ഷണങ്ങൾ…
വേവിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ഈ ബാക്ടീരിയകൾ അമ്മയെയും ഗർഭസ്ഥ ശിശുവിനെയും ദോഷകരമായി ബാധിക്കുകയും. ഗർഭം അലസൽ, നേരത്തെയുള്ള ജനനം, എന്നിവയ്ക്കിലേക്ക് നയിക്കും.
മയോണൈസ്…
മയോണൈസ്, ഐസിങ് കേക്കുകൾ, പാതിവേവിച്ച മുട്ട ചേർന്ന ഐസ്ക്രീം എന്നിവ ഗർഭിണികൾ ഒഴിവാക്കേണ്ടതാണ്.
മത്സ്യം…
ചില മത്സ്യങ്ങളിൽ ഉയർന്ന മെർക്കുറി അംശം അടങ്ങിയിട്ടുണ്ട്. ഉയർന്ന മെർക്കുറി അടങ്ങിയ മത്സ്യം കഴിക്കുന്നത് കുഞ്ഞിന്റെ വളരുന്ന നാഡീവ്യവസ്ഥയെ ബാധിക്കും.
പാസ്ചറൈസ് ചെയ്യാത്ത പാലുൽപ്പന്നങ്ങൾ…
ഗർഭിണികൾ പാസ്ചറൈസ് ചെയ്യാത്ത പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഈ ഉൽപ്പന്നങ്ങളിൽ അസംസ്കൃത പാൽ, തൈര്, ചീസ് എന്നിവ ഉൾപ്പെടുന്നു. ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് പോലുള്ള ഹാനികരമായ ബാക്ടീരിയകൾ ഈ ഉൽപ്പന്നങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇത് ഗുരുതരമായ രോഗങ്ങളിലേക്കോ ഗർഭം അലസൽ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്കോ നയിച്ചേക്കാം.
മൈദ…
മൈദ, മധുരം എന്നിവ അമിതമായി അടങ്ങിയ ഇവ കഴിക്കുന്നത് നല്ലതല്ല. കൃത്രിമനിറങ്ങൾ, പ്രിസർവെറ്റീവ്സ് എന്നിവ ഇതിൽ അമിതമായ അളവിലാണ്.
Last Updated Dec 12, 2023, 8:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]