കോട്ടയം ജില്ലയിൽ നാളെ (13 /12 /2023) തീക്കോയി,പെരുവ, തെങ്ങണാ, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (13 /12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാമപ്പാറ, വെള്ളാനി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 13/12/2023 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
2.പെരുവ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെള്ളൂർ പൈപ്പ് ലൈൻ, വെള്ളൂർ CCLകമ്പനി, ടവർ എന്നീ ഭാഗങ്ങളിൽ 13 I 12 I23 രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. 3.മരങ്ങാട്ടുപിള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചക്കാലപാറ കണ്ണോത്ത്കുളം പുതുവേലി വൈക്കം കവല കണ്ണോത്ത്കുളം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 8.30മുതൽ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
4.തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മോസ്കോ, പൊൻപുഴഎന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ(13-12-23) രാവിലെ 9:00 മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും. 5.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച (13/12/2023) രാവിലെ 09: 00 AM മുതൽ 5:00 വരെ നെല്ലിയാനി, വലവൂർ എക്സ്ചേഞ്ച് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
6.പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചിടപ്പാടി, മൂന്നാനി ട്രാൻസ്ഫോർമറിൽ നാളെ(13/12/23) രാവിലെ 9.00 മുതൽ 1.00 വരെ വൈദ്യുതി മുടങ്ങും. 7.പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വിളക്കുമരുത് പാലാക്കാട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 13-12-2023 രാവിലെ 9 മുതൽ 1 മണി വരെ വൈദ്യുതി മടങ്ങും.
8.പുതുപ്പള്ളിയിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടുവത്ത്പടി, കുട്ടൻചിറപ്പടി,കീചാൽ എന്നീ ട്രാൻസ്ഫോർമറുകളിൽ (13/12/23) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്. 9.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നമൂട് ട്രാൻസ്ഫോർമറിൽ
നാളെ (13-12-2023) രാവിലെ 9.
30മുതൽ 1മണി വരെ വൈദ്യുതി മുടങ്ങും. 10.മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കവാലിച്ചിറ,നാരകത്തോട് ട്രാൻസ്ഫർമറിൽ നാളെ (13/12/23)9:30 മുതൽ 1:00 മണി വരെ വൈദ്യുതി മുടങ്ങും.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]