സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ് പൂജ്യത്തിന് പുറത്ത്. കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനെ പുറത്താക്കിയ മാര്‍ക്കോ യാന്സന് തന്നെയാണ് ഇത്തവണയും സഞ്ജുവിനെ വീഴ്ത്തിയത്. നേരിട്ട രണ്ടാം പന്തില്‍ സഞ്ജുവിനെ മാര്‍ക്കോ യാന്സന് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ക്ക് പിന്നാലെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളിലും സഞ്ജു പൂജ്യത്തിന് പുറത്തായത് ആരാധകരെയും നിരാശപ്പെടുത്തി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ നാണക്കേടിന്റെ റെക്കോര്‍ഡും സഞ്ജുവിന്റെ തലയിലായി. ടി20 ക്രിക്കറ്റിൽ ഐസിസിയില്‍ പൂര്‍ണ അംഗത്വമുള്ള ടീമുകളിലെ താരങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തവുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് സഞ്ജു. 2022ല്‍ സിംബാബ്വെയുടെ റെഗിസ് ചക്ബ്വ മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നാണക്കേട് പേരിലാക്കിയ ഏക താരം.
മൂന്നാം ടി20യിൽ ഇന്ത്യക്കെതിരെ നിർണായക ടോസ് ജയിച്ച് ദക്ഷിണാഫ്രിക്ക, ടീമിൽ ഒരു മാറ്റം; ഓൾ റൗണ്ടർക്ക് അരങ്ങേറ്റം
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൂജ്യനായി മടങ്ങിയതോടെ ടി20 ക്രിക്കറ്റില്‍ പൂജ്യത്തിന് പുറത്താവുന്ന ഇന്ത്യൻ താരങ്ങളില്‍ കെ എല്‍ രാഹുലിനെ മറികടന്ന് സഞ്ജു മൂന്നാം സ്ഥാനത്തെത്തി. 151 മത്സരങ്ങളില്‍ 12 തവണ പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
Six ducks in just 32 T20I innings for Sanju Samson! 😳👀#SanjuSamson #T20Is #India #Sportskeeda pic.twitter.com/JWqYkffmFr
— Sportskeeda (@Sportskeeda) November 13, 2024
117 ഇന്നിംഗ്സുകളില്‍ ഏഴ് തവണ പൂജ്യത്തിന് പുറത്തായിട്ടുള്ള വിരാട് കോലിയാണ് രണ്ടാമത്. 32 ഇന്നിംഗ്സുകളില്‍ ആറ് തവണ പൂജ്യനായി മടങ്ങിയാണ് സഞ്ജു നാണക്കേടിന്റെ റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനത്തെത്തിയത്. 68 ഇന്നിംഗ്സുകളില്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തായ കെ എല്‍ രാഹുലിനെയാണ് സഞ്ജു ഇന്ന് മറികടന്നത്. മൂന്നാം ടി20യിലും ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ടാം ടി20 കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പേസര്‍ ആവേഷ് ഖാന് പകരം ഓള് റൗണ്ടര്‍ രമണ്‍ദീപ് സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]