ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗിക ചുവയോടെ ലൈംഗികാവയവം പ്രദർശിപ്പിച്ചെന്ന കേസിൽ യുവാവിനു തടവും പിഴയും ശിക്ഷ. അർത്തുങ്കൽ പൊലീസ് രജിസ്റ്റർ ചെയത് കേസിൽ അർത്തുങ്കൽ അരേശ്ശേരി വീട്ടിൽ സെബാസ്റ്റ്യനെ (ബിനിൽ-40) യാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ജഡ്ജി ആറുമാസ തടവിനും 20000 രൂപാ പിഴയും വിധിച്ചത്.
അയൽവാസിയും ബന്ധുവുമായ പെൺകുട്ടി വീട്ടിലെ മുറിയിൽ കളിച്ചുകൊണ്ടിരിക്കെ പ്രതി ജനലിലൂടെ പെൺകുട്ടിയെ വിളിച്ചു ശ്രദ്ധയാകർഷിച്ച് അവയവ പ്രദർശനം നടത്തിയെന്നായിരുന്നു കേസ്. സ്റ്റേഷൻ ഓഫീസർ പി ജി മധുവിന്റെയും എസ് ഐ ശാലിനിയുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. ചേർത്തല എഎസ്ഐ സുനിതയും പങ്കാളിയായി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക പ്രോസിക്യൂട്ടർ അഡ്വ. ബീനാ കാർത്തികേയൻ, അഡ്വ. വി എൽ ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]