![](https://newskerala.net/wp-content/uploads/2024/11/fire-force_1200x630xt-1024x538.jpg)
ആലപ്പുഴ: മരംമുറിക്കുന്നതിനിടയിൽ മുറിച്ച മരച്ചില്ല കയ്യിൽ വീണ് കൈ ഒടിഞ്ഞ് മരത്തിൽ കൂടുങ്ങിയ മധ്യവയസ്ക്കനെ ഫയർഫോഴ്സ് എത്തി ആശുപത്രിയിലാക്കി. കൂതിരപ്പന്തി വാർഡിൽ പുത്തൻപറമ്പിൽ അൻസിൽ (47) ആണ് കൈ ഒടിഞ്ഞ് മരത്തിൽ നിന്ന് താഴെ ഇറങ്ങാനാകാതെ മരത്തിൽ കുടുങ്ങിയത്.
സ്റ്റേഡിയം വാർഡിൽ പ്ലാപറമ്പിൽ അജ്മലിന്റെ വീട്ടിലെ മരം മുറിക്കുന്നതിനിടെയാണ് മുറിച്ച മരച്ചില്ല അൻസിലിന്റെ കയ്യിൽ വീണ് കൈ ഒടിഞ്ഞത്. ബുധനാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം. തുടര്ന്ന് ഫയർഫോഴ്സ് എത്തി അൻസിലിനെ മരത്തിൽ നിന്ന് താഴെ ഇറക്കി ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. റോഡ് താറുമാറായിക്കിടക്കുന്ന ഇവാഞ്ചലിക്കൽ റോഡിലൂടെ ഫയർഫോഴ്സിന് രക്ഷാപ്രവർത്തനത്തിനെത്താൻ ഏറെ പ്രായസപ്പെടേണ്ടിവന്നു.
നഗരമധ്യത്തിലെ വാടക വീട്ടിൽ പരിശോധന; മതിലിനോട് ചേർന്ന് കഞ്ചാവ് ചെടി, ഒരാൾ പൊക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]