പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
പാലക്കാട് കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമായി. ഇന്ന് മുതൽ മൂന്നു നാൾ കൽപാത്തിയിലെ അഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. തേര് വലിക്കാൻ സ്ഥാനാർത്ഥികളും നേതാക്കളും എത്തിയിരുന്നു.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ പൂജകൾക്കു ശേഷം 11.30ക്ക് രഥാരോഹണ ചടങ്ങ് നടന്നു. തുടർന്നു 3 രഥങ്ങളും ഗ്രാമപ്രദക്ഷിണം തുടങ്ങി. ആർപ്പുവിളികളോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തരാണ് തേരുവലിച്ചത്.
നാളെ രണ്ടാം തേരുത്സവത്തിൽ മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ നിന്നാണ് പ്രദക്ഷിണം തുടങ്ങുക. 15നു രാവിലെയാണു പഴയ കാത്തിയിലും ചാത്തപുരത്തും രഥാരോഹണം. അന്നു ത്രിസന്ധ്യയിൽ തേരുമുട്ടിയിലാണു ദേവരഥ സംഗമം. തെരഞ്ഞെടുപ്പ് നീട്ടിയതിനാൽ കൽപ്പാത്തി രഥോത്സവം കളറാക്കുകയാണ് പാലക്കാട്ടുകാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]