
സൂര്യ പുതിയ ചിത്രം എത്തുകയാണ്. കങ്കുവ 14നാണ് തിയറ്ററുകളില്‍ എത്തുക.
ഇന്നലെ സൂര്യ ചിത്രത്തിന്റെ ബുക്കിംഗ് തുടങ്ങിയതു മുതല്‍ വലിയ ഹൈപ്പാണ് ലഭിക്കുന്നതും. തിരുവനന്തപുരം ഏരീസില്‍ ചിത്രത്തിന്റെ അഡ്വാൻസ് കളക്ഷൻ തുക ഞെട്ടിക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്.
പത്ത് ലക്ഷത്തിലധികം തിരുവനന്തപുരത്ത് ഏരീസ്പ്ലക്സ് തിയറ്ററില്‍ കങ്കുവ മുൻകൂറായി നേടിയിരിക്കുകയാണ്. കേരളത്തില്‍ കങ്കുവ ആകെ 1.75 കോടി കവിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വമ്പൻ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. കങ്കുവയില്‍ സൂര്യ നായകനായി എത്തുമ്പോള്‍ സംവിധാനം സിരുത്തൈ ശിവയാണെന്നും പ്രതീക്ഷ പകരുന്ന ഒരു ഘടകമാണ്.
കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്സ്ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിരുത്തൈ ശിവയ്ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്.
വെട്രി പളനിസ്വാമിയാണ് വരാനിരിക്കുന്ന സൂര്യ ചിത്രമായ കങ്കുവയുടെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീതം.
കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടിയോളമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇരട്ട
വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുണ്ടാകുക. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.
രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസ് ആണ്. Read More: മമ്മൂട്ടിക്ക് 100 ദിവസം, 30 ദിവസം മോഹൻലാലിന്, ഒരുങ്ങുന്നത് മലയാളത്തിന്റെ വമ്പൻ സിനിമ, പ്രത്യേകതകള്‍ പുറത്ത് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]