
.news-body p a {width: auto;float: none;} കൊൽക്കത്ത: ആർജി കർ ബലാത്സംഗ കൊലപാതക സംഭവത്തിൽ മുൻ പൊലീസ് കമ്മീഷണർ വിനീത് ഗോയൽ ഗൂഢാലോചന നടത്തി തന്നെ കേസിൽ കുടുക്കിയതാണെന്ന മുഖ്യപ്രതി സഞ്ജയ് റോയിയുടെ ആരോപണത്തിൽ ഗവർണർ ഡോ സി.വി ആനന്ദ ബോസ് മുഖ്യമന്ത്രി മമത ബാനർജിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ച് വസ്തുതാപരമായ വിവരങ്ങളും ആരോപണങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നിലപാടും എത്രയും വേഗം അറിയിക്കണമെന്ന് ഗവർണർ ബോസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിനീത് ഗോയൽ ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് കഴിഞ്ഞദിവസം കേസിൽ വാദം നടക്കുന്നതിനിടെ പ്രതി ആരോപിച്ചിരുന്നു.കോടതിയിൽ നിന്ന് കൊണ്ടുപോകുമ്പോഴായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ. മറ്റു ഉന്നത ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നും അവരിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും പ്രതി ആരോപിച്ചു.
കേസന്വേഷണം സംബന്ധിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിനീത് ഗോയലിനെ നേരത്തെ പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കുകയും പകരം മനോജ് കുമാർ വർമയെ നിയമിക്കുകയും ചെയ്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]