
മുംബൈ: നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുന്ന ക്രൈം ഡ്രാമയായ നീരജ് പാണ്ഡെയുടെ സിക്കന്ദര്‍ കാ മുഖന്ദറിന്റെ ട്രെയിലർ പുറത്തിറങ്ങി. ജിമ്മി ഷെർഗിൽ, അവിനാഷ് തിവാരി, തമന്ന ഭാട്ടിയ എന്നിവർ അഭിനയിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫ്രൈഡേ സ്റ്റോറിടെല്ലേഴ്സ് ആണ്. ഒരു വജ്രകവർച്ചയും അതിനെ തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഈ കവര്‍ച്ചയില്‍ സംശയിക്കുന്ന മൂന്ന് പ്രതികളും യഥാർത്ഥത്തിൽ കുറ്റക്കാരാണോ എന്ന അന്വേഷണവും അവരെ ജീവിതത്തില്‍ ഉടനീളം പിന്തുടരുന്ന പൊലീസ് ഉദ്യോഗസ്ഥനുമാണ് 2008-ൽ, ഒരു വജ്ര പ്രദർശനത്തില്‍ കവര്‍ച്ച നടക്കുന്നത് കാണിച്ചാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ജിമ്മി ഷെർഗിൽ അവതരിപ്പിക്കുന്ന ജസ്വീന്ദർ സിംഗ് പ്രദര്‍ശനത്തിലെ മൂന്ന് വ്യക്തികളെ കുറ്റവാളികളായി സംശയിക്കുന്നു.
തമന്ന ഭാട്ടിയ അവതരിപ്പിക്കുന്ന കാമിനി സിംഗ്, അവിനാഷ് തിവാരി അവതരിപ്പിക്കുന്ന സിക്കന്ദർ ശർമ്മ,രാജീവ് മേത്ത അവതരിപ്പിക്കുന്ന മംഗേഷ് ദേശായി എന്നിവരാണ് ഈ പ്രതികള്‍. വര്‍ഷങ്ങളായി പിന്നീട് ഇവരെ പിന്തുടരുന്ന ജസ്വീന്ദർ സിംഗിനെയാണ് ട്രെയിലറില്‍ കാണിക്കുന്നത്. ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത് നീരജ് പാണ്ഡെയാണ്.
ദിവ്യ ദത്ത, സോയ അഫ്രോസ് എന്നിവരും പ്രധാന നടന്മാര്ക്ക് പുറമേ ചിത്രത്തില്‍ അഭിനയിക്കുന്നു. നവംബര്‍ 29നാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യാനിരിക്കുന്നത്. സ്ത്രീ 2 എന്ന ഹിറ്റ് ചിത്രത്തിലെ ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെട്ട
ശേഷം തമന്ന പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് സിക്കന്ദര്‍ കാ മുഖന്ദര്‍. 1978 ല്‍ അമിതാഭ് ബച്ചന് രേഖ എന്നിവര്‍ അഭിനയിച്ച മുഖന്ദര്‍ കാ സിക്കന്ദര്‍ എന്ന ചിത്രത്തിന് ട്രിബ്യൂട്ടായിട്ടാണ് പടത്തിന് ഇത്തരം ഒരു പേരിട്ടത് എന്നാണ് ചിത്രത്തിന്റെ സംവിധായകന് നീരജ് പാണ്ഡേ പറയുന്നത്. അജയ് ദേവ്ഗണ് നായകനായി വന്ന ചിത്രം ഔറോണ്‍ മേ കഹാം ദും ധായാണ് നീരജ് പാണ്ഡേയുടെ അവസാന ചിത്രം.
100 കോടിയോളം ചിലവാക്കിയെടുത്ത ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. ഒരു പ്രണയകഥയാണ് ചിത്രം പറഞ്ഞത് അജയ് ദേവ്ഗണിന് പുറമേ തബുവും പ്രധാന വേഷത്തില്‍ എത്തിയിരുന്നു ഈ ചിത്രത്തില്‍. ജീവിത പ്രതിസന്ധി, ഹിറ്റുകള്‍ ഇല്ല പക്ഷെ വന്‍ തിരിച്ചുവരവ്; ഒടിടിയില്‍ ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം ലഭിച്ച നടി ഷാരൂഖിന് വധഭീഷണി: പ്രതി റായിപ്പൂരില്‍ പിടിയില്‍; ‘ഹിന്ദുസ്ഥാനിയെ’ കണ്ട് മുംബൈ പൊലീസ് ഞെട്ടി !
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]