
വയനാട്: പാർലമെന്റിൽ അതിശക്തയായ പോരാളിയായി മാറുമെന്ന് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട്. അക്കാര്യം ഉറപ്പ് നൽകുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
പാർലമെന്റിൽ ഇപ്പോൾ തന്നെ ശക്തമായ പ്രതിപക്ഷമാണുള്ളത്. പാർലമെന്റിൽ തന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും തന്റെ പ്രതീക്ഷകൾ ഇതിനകം തന്നെ സഫലമായി എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു. രാഹുലിന്റെ ഭൂരിപക്ഷം മറികടക്കുമോയെന്ന് കണ്ടറിയാമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളും പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]