
.news-body p a {width: auto;float: none;} ദുബായ്: ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനമോടിക്കാത്തവർക്ക് കനത്ത പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. നിയമം ലംഘിക്കുന്നവരിൽ നിന്ന് 400 ദിർഹം (9189 രൂപ) പിഴ ഈടാക്കും.
ഒപ്പം അവരുടെ വാഹനം 14 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു. 2017ലെ യുഎഇ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 86 പ്രകാരമാണിത്.
റോഡിലെ വരകൾ ലംഘിച്ച് അനധികൃതമായി വാഹനമോടിക്കുന്നവരുടെ ദൃശ്യങ്ങൾ തങ്ങളുടെ സ്മാർട്ട് ട്രാഫിക് ക്യാമറകൾ വഴി കണ്ടെത്തിയതായി ദുബായ് പൊലീസ് പറഞ്ഞു. ഇത്തരത്തിലുള്ള വാഹനങ്ങൾ റോഡിലുള്ള മറ്റ് വാഹനങ്ങൾക്കും അപകടകരമാണെന്ന് കാട്ടുന്ന ഒരു വീഡിയോയും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
ഒന്നിലധികം നിയമലംഘനം നടത്തുന്നവരുടെ വാഹനം 30 ദിവസം വരെ കണ്ടുകെട്ടുമെന്ന് കഴിഞ്ഞ മാസം ദുബായ് പൊലീസ് പറഞ്ഞിരുന്നു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, മറ്റ് വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കാതിരിക്കുക, അപകടകരമായ വിധത്തിൽ റോഡിലെ വരകളിൽ നിന്ന് വ്യതിചലിച്ച് വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ ചെയ്യുന്നവരുടെ വാഹനങ്ങൾ 30 ദിവസം വരെ കണ്ടുകെട്ടുമെന്നും അധികൃതർ അന്ന് വ്യക്തമാക്കിയിരുന്നു.
ഫെഡറൽ ട്രാഫിക് നിയമപ്രകാരം 400 മുതൽ 1000 ദിർഹം (22972 രൂപ) വരെയാണ് പിഴയാണ് ഈടാക്കിയിരുന്നത്. എന്നാൽ, പുതിയ നിയമ ഭേദഗതിയുടെ ഭാഗമായാണ് 30 ദിവസം വാഹനം കണ്ടുകെട്ടുക എന്ന അധിക ശിക്ഷ പ്രാബല്യത്തിൽ വന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]