
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് – കോഴിക്കോട്ട് വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹം നാടുകാണി ചുരത്തില്‍ നിന്ന് കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശി സൈനബ (57) യെയാണ് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയത്. മലപ്പുറം സ്വദേശി സമദും സഹായി സുലൈമാനും ചേര്‍ന്നാണ് ഇവരെ സ്വര്‍ണ്ണാഭരണം മോഷ്ടിക്കുന്നതിനായി കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് സൈനബയെ കാറില്‍ കയറ്റിയ സമദ് മുക്കത്തിന് സമീപത്തുവെച്ച് കാറില്‍ നിന്നും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു. ഈ മാസം ഏഴാം തിയ്യതി മുതല്‍ സൈനബയെ കാണാതായിരുന്നു. ഇത് സംബന്ധിച്ച് കോഴിക്കോട് കസബാ പോലീസില്‍ പരാതി ലഭിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതിയായ സമദ് പോലീസ് സ്റ്റേഷനിലെത്തി താനാണ് കൊല നടത്തിയെതന്ന് മൊഴി നല്‍കുകയായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണി ചുരത്തിലെത്തി നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയത്. മൃതദേഹം സൈനബയുടേതാണോയെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെ ആവശ്യമാണെന്ന് പോലീസ് പറഞ്ഞു. നാടുകാണി ചുരത്തില്‍ മൃതദേഹം ഉപേക്ഷിച്ചെന്ന് പറയുന്ന സ്ഥലത്തുനിന്ന് തന്നെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
തമിഴ്നാട് അതിര്‍ത്തിയിലാണ് പരിശോധന നടന്നത്. തമിഴ്നാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ് പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷമായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക. സൈനബയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായാണ് കൊലനടത്തിയതെന്നാണ് കസ്റ്റഡിയിലുള്ള സമദിന്റെ മൊഴി. സംഭവ സമയത്ത് സൈനബ 17 പവന്റെ ആഭരണങ്ങള്‍ ധരിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.