
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം- മൂന്നു ജില്ലകളിലെ വൈദ്യുതി വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് 152 കോടി രൂപ ചെലവിൽ കോട്ടയം കുറവിലങ്ങാട് സ്ഥാപിച്ച കെ.എസ്.ഇ.ബി യുടെ സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്സ്റ്റേഷൻ നാടിനു സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സബ് സ്റ്റേഷൻ സമർപ്പിച്ചത്.
സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ വൈദ്യുതി ലഭ്യമാവുക എന്നതിന് സർക്കാരിന് നിർബന്ധമുണ്ട്. കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ആ നയത്തിന്റെ ഭാഗമായി വൈദ്യുതി വില ഗണ്യമായി ഉയരാനാണ് സാഹചര്യമുള്ളത്.
ആ സാഹചര്യത്തിലും വിലക്കയറ്റതോതിനെ ഫലപ്രദമായി തടഞ്ഞുനിർത്തി താഴ്ന്നനിരക്കിൽ കേരളത്തിലെ വൈദ്യുതി ചാർജ് പരിഷ്കരണത്തെ പരിമിതപ്പെടുത്താൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. പാവപ്പെട്ടവർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും നൽകുന്ന ഇളവുകൾ നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. ഇത് സാധ്യമായത്.
ഗതാഗതം, വ്യവസായം, ഗാർഹിക മേഖലകളിൽ ഫോസിൽ ഇന്ധന ഉപയോഗം കുറച്ചുകൊണ്ട് പുനരുപയോഗ ഊർജഉപയോഗം പ്രോത്സാഹിപ്പിക്കണം. രാജ്യത്ത് ആദ്യമായി വൈദ്യുതി വാഹനനയം പ്രഖ്യാപിച്ചത് കേരളമാണ്. വൈദ്യുതി വാഹന ഉപയോഗത്തിൽ വലിയ കുതിച്ചുചാട്ടം നടത്താൻ നമുക്കു കഴിഞ്ഞു. വൈദ്യുതി ഉൽപാദനവും വെള്ളം, കാറ്റ്, സൗരോർജം തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസ്സുകളിലേക്ക് മാറ്റേണ്ടതുണ്ട്. കൽക്കരി ആശ്രയത്വം കുറയ്ക്കാനാണ് ആഗ്രഹിക്കുന്നത്. ജലസംഭരണികളെ കൂടുതൽ ഫലപ്രദമായി ഇതിന് ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്.
കെ.എസ്.ഇ.ബി.യുടെ കാര്യക്ഷമത നല്ലരീതിയിൽ വർധിപ്പിച്ചുകൊണ്ടാണ്. ഉപയോക്താക്കൾക്ക് വൈദ്യുതി വിതരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ പരിഗണിച്ച് കേന്ദ്ര സർക്കാർ അടുത്തിടെ റേറ്റിംഗ് റിപ്പോർട്ട് തയാറാക്കി. അതിൽ ആദ്യമെത്തിയ മൂന്നു സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. വിശ്വാസ്യത, വൈദ്യുതി വിതരണം, തകരാറുകളും പരാതികളും പരിഹരിക്കൽ ഈ രംഗങ്ങളിൽ കേരളത്തിന് എ പ്ലസ് ഗ്രേഡ് ലഭിച്ചു. കെ.എസ്.ഇ.ബി.യുടെ സേവന നിലവാരം വർധിപ്പിച്ച് ആഗോളനിലവാരത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികകളിൽ കേരളം തുടർച്ചായായി ഒന്നാംസ്ഥാനത്താണ്. താങ്ങാവുന്ന നിരക്കിൽ എല്ലാവർക്കും വൈദ്യുതി നൽകുന്നതിലും പുനരുപയോഗ ഊർജലക്ഷ്യം കൈവരിക്കുന്നതിലും 100 പോയന്റോടെയാണ് കേരളം ഒന്നാമതെത്തിയത്. ഭാവിക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം ലൈൻസ് പാക്കേജിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായി. സബ്സ്റ്റേഷനിൽ സ്വിച്ച്ഓൺ കർമവും മന്ത്രി നിർവഹിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, തോമസ് ചാഴികാടൻ എം.പി. എന്നിവർ വിശിഷ്ടാതിഥികളായി.
ഫ്ളോട്ടിംഗ് സോളാർ പദ്ധതികൾക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി പ്രസരണരംഗത്ത് കേരളം മുന്നേറിയതായും ഏഴരവർഷംകൊണ്ട് 95 സബ് സ്റ്റേഷനുകൾ നിർമിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കേരളത്തിലെ 400 കെ.വി. പവർ ഹൈവേ നിർമാണം അന്തിമഘട്ടത്തിലാണ്. ഈ സർക്കാർ അധികാരമേറ്റ് ഇതുവരെ 593.5 മെഗാവാട്ട് അധികഉൽപാദന ശേഷി കൈവരിച്ചു. ഇതിൽ 549 മെഗാവാട്ട് സൗരോജത്തിൽനിന്നാണ്.
44.5 മെഗാവാട്ട് ജലവൈദ്യുത പദ്ധതികളിലൂടെയാണ്. 60 മെഗാവാട്ടിന്റെ പള്ളിവാസൽ, 40 മെഗാവാട്ടിന്റെ തോട്ടിയാർ ജലവൈദ്യുതപദ്ധതികൾ ഈ വർഷം പൂർത്തീകരിക്കും. 211 മെഗാവാട്ട് ശേഷിയുള്ള ഒമ്പതു ജലവൈദ്യുത പദ്ധതികൾ പുരോഗമിക്കുന്നു. 800 മെഗാവാട്ടിന്റെ ഇടുക്കി രണ്ടാംഘട്ടം, 240 മെഗാവാട്ടിന്റെ ലക്ഷ്മി 700 മെഗാവാട്ടിന്റെ ഇടുക്കി പമ്പ്ഡ് സ്റ്റോറേജ്, 600 മെഗാവാട്ടിശന്റ പള്ളിവാസൽ പമ്പ്ഡ് സ്റ്റോറേജ്, ഇടമലയാർ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കുന്നതിനുള്ള നടപടിക്കു തുടക്കമായതായും മന്ത്രി പറഞ്ഞു.