കല്‍പ്പറ്റ: തൊണ്ടയില്‍ കുടുങ്ങിയ എല്ലിന് കഷ്ണം നീക്കം ചെയ്ത് ജീവന് രക്ഷിച്ച വീട്ടമ്മയോട് നന്ദി പ്രകടിപ്പിച്ച് വൈറലായ തെരുവുനായയെ വിഷം കൊടുത്ത് കൊന്നു. പിണങ്ങോട് ലക്ഷം വീട് കോളനിയിലെ താമസക്കാരിയായ നസീറയാണ് ഏതാനും ആഴ്ചകൾക്ക് മുൻപ് നായയുടെ ജീവൻ രക്ഷിച്ചത്.
ഇതിന് പിന്നാലെ നായ നസീറയുടെ അരികിലെത്തി നന്ദി പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ലക്ഷക്കണക്കിനാളുകൾ കണ്ടിരുന്നു. ഈ നായയെയാണ് ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊന്നത്.
അവശനിലയിലായ നായ ദിവസങ്ങളോളം വേദന അനുഭവിച്ച ശേഷമാണ് ചത്തതെന്നാണ് വിവരം. കൊലപാതകത്തിന് പിന്നിൽ നായയുടെ കുസൃതിയോ? പിണങ്ങോട് ലക്ഷം വീട് കോളനിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഈ നായ.
വീടുകളിൽ നിന്ന് ചെരുപ്പുകളും ഷൂകളും മറ്റും കടിച്ചെടുത്ത് മറ്റൊരിടത്ത് കൊണ്ടുപോയി ഇടുന്നത് ഇതിന്റെ പതിവായിരുന്നു. ഇത് കാരണം രാവിലെ സ്കൂളിലും മദ്രസയിലും ജോലിസ്ഥലങ്ങളിലും പോകേണ്ടവർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു.
ഈ ശല്യം സഹിക്കവയ്യാതെയാവാം ആരെങ്കിലും നായയെ ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നതെന്ന് സാമൂഹിക പ്രവർത്തകനായ താഹിർ പിണങ്ങോട് അഭിപ്രായപ്പെട്ടു. വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ നായ, ലക്ഷംവീട് അംഗൻവാടിക്ക് സമീപം നാല് ദിവസത്തോളം മരണവുമായി മല്ലിട്ട് കിടന്നു.
താഹിർ അടക്കമുള്ള നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല. പ്രദേശവാസിയായ പി.എം.
സുബൈർ ഈ വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചതോടെ നിരവധി പേർ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. കൂടുതൽ വാർത്തകൾ newskerala.net ൽ വായിക്കാം FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]