കൊല്ലം: കൊല്ലത്ത് കേരളത്തിലേക്ക് ഥാർ ജീപ്പിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി ഒരാൾ പിടിയിലായി. കിളികൊല്ലൂർ ചാമ്പക്കുളം സ്വദേശി വിഷ്ണു എന്നു വിളിക്കുന്ന സാദിക്കാണ് എക്സൈസിന്റെ പിടിയിലായത്.
കല്ലുംതാഴം ചാമ്പക്കുളം അപ്പൂപ്പൻകാവ് ക്ഷേത്രത്തിനു സമീപം റെയിൽവേ പുറമ്പോക്കിൽ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. 2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
തമിഴ്നാട്ടിൽ നിന്നും ചുവന്ന മഹീന്ദ്ര ഥാർ വാഹനത്തിൽ വൻതോതിൽ കഞ്ചാവ് എത്തിച്ച് സമീപപ്രദേശങ്ങളിൽ വിൽപ്പന നടത്തിവരികയായിരുന്നു ഇയാളെന്ന് എക്സൈസ് പറഞ്ഞു. കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) വിനോദ്.ആർ.ജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ജ്യോതി.ടി.ആർ, ഷെഫീഖ്.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ ആസിഫ്, ഗോകുൽ ഉണ്ണികൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ബീന, ഡ്രൈവർ അനിൽകുമാർ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]