ന്യൂ ജേഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ന്യൂ ജേഴ്സിയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഡോ. കൃഷ്ണ കിഷോറിന് സമ്മാനിച്ചു.
എന്‍കെ പ്രേമചന്ദ്രന് എംപിയാണ് പുരസ്കാരം സമ്മാനിച്ചത്. വികെ ശ്രീകണ്ഠന് എംപി, പ്രമോദ് നാരായണന് എംഎല്‍എ.
പ്രസ് ക്ലബ് പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, സെക്രട്ടറി ഷിജോ പൗലോസ്, കേരളത്തിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡോ.
കൃഷ്ണ കിഷോര്‍ 18 വര്‍ഷമായി ന്യൂസ് കേരള നെറ്റിലൂടെ (newskerala.net) മലയാളികള്‍ക്ക് സുപരിചിതനാണ്. അദ്ദേഹം തയ്യാറാക്കി അവതരിപ്പിക്കുന്ന ‘അമേരിക്ക ഈ ആഴ്ച’ എന്ന പ്രതിവാര പരിപാടി 1000 എപ്പിസോഡുകള്‍ പിന്നിട്ടു.
അക്കാദമിക്, കോര്‍പ്പറേറ്റ്, മാധ്യമ രംഗങ്ങളിലെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് പുരസ്കാരം സമ്മാനിച്ചതെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഭാരവാഹികള്‍ വ്യക്തമാക്കി. നിലവില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (PwC) ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സീനിയര്‍ ഡയറക്ടറും യുഎസ് ലീഡറുമാണ്.
നേരത്തെ, ഡിലോയിറ്റ് കണ്‍സള്‍ട്ടിങ് കമ്പനി, ബെല്‍ കമ്മ്യൂണിക്കേഷന്‍സ് റിസര്‍ച്ച് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ടെലികമ്മ്യൂണിക്കേഷന്‍സ് ബിസിനസ് ആരംഭിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
ഏഷ്യ പസഫിക് മേഖലയുടെ ഡയറക്ടറായിരുന്നു. 1989-ല്‍ ഉപരി പഠനത്തിനായി അമേരിക്കയില്‍ എത്തിയ ഡോ.
കൃഷ്ണ കിഷോര്‍ സതേണ്‍ ഇല്ലിനോയ് യൂണിവേസിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടി. പെന്‍സില്‍വേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് പിഎച്ച് ഡി നേടിയത്.
ടെലികമ്മ്യൂണിക്കേഷന്‍സ് ഗവേഷണത്തിന് യുഎസ് ഗവണ്മെന്റിന്റെ ഔട്ട്സ്റ്റാന്‍ഡിങ് റിസേര്‍ച്ചര്‍ ബഹുമതി ലഭിച്ചിട്ടുണ്ട്. ന്യൂജേഴ്സി ഇന്ത്യ കമ്മീഷന് അംഗമാണ്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]