ടോളിവുഡ് താരം വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിന് ഹൈദരാബാദിൽ തുടക്കമായി. തെന്നിന്ത്യയിൽ വൻ ആരാധകവൃന്ദമുള്ള താരമാണ് വിജയ്.
‘SVC59’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി കിരൺ കോലയാണ്. പാൻ ഇന്ത്യൻ തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയങ്കരിയായ കീർത്തി സുരേഷാണ് നായിക.
ആനന്ദ് സി ചന്ദ്രനും, ക്രിസ്റ്റോ സേവ്യറും ഇനി തെലുങ്കിൽ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് അഞ്ച് ഭാഷകളിലായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത്. ‘രാജാ വാരു റാണി ഗാരു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രവി കിരൺ കോലയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്.
ഭീഷ്മപർവ്വം, ഹെലൻ, ഗോൾഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഛായാഗ്രാഹകൻ ആനന്ദ് സി ചന്ദ്രനും, ഭ്രമയുഗം, ടർബോ തുടങ്ങിയ സിനിമകൾക്ക് സംഗീതം നൽകിയ ക്രിസ്റ്റോ സേവ്യറും ഈ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയാണ്. പുറത്തിറങ്ങിയ ചിത്രത്തിൻ്റെ പോസ്റ്റർ ഒരു ആക്ഷൻ ത്രില്ലറിൻ്റെ സൂചന നൽകുന്നു.
‘ആയുധം ഞാൻ, ചോര എൻ്റേത്, യുദ്ധം എന്നോട് തന്നെ’ എന്ന പോസ്റ്ററിലെ വാചകം സിനിമയുടെ തീവ്രത വർദ്ധിപ്പിക്കുന്നു. വിജയ് ദേവരകൊണ്ട
ആദ്യമായാണ് ഇത്തരമൊരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഫാമിലി സ്റ്റാർ’ എന്ന ചിത്രത്തിന് ശേഷം വിജയ് ദേവരകൊണ്ടയും നിർമ്മാതാവ് ദിൽ രാജുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘SVC59’.
വിജയിൻ്റെ കരിയറിലെ ഒരു സുപ്രധാന ചിത്രമായിരിക്കും ഇതെന്ന് ദിൽ രാജു അഭിപ്രായപ്പെട്ടു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]