ഗാനങ്ങളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംഗീത സംവിധായകൻ ഇളയരാജ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളും പരിഹാസങ്ങളും നേരിടാറുണ്ട്.
തൻ്റെ അനുമതിയില്ലാതെ പുതിയ സിനിമകളിൽ പാട്ടുകൾ ഉപയോഗിക്കുമ്പോൾ നിയമപരമായ നടപടികളാണ് അദ്ദേഹം സ്വീകരിക്കാറ്. അടുത്തിടെ, അജിത് ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’യിൽ ഇളയരാജയുടെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിനെ തുടർന്ന് ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്യേണ്ടി വന്നിരുന്നു.
എന്നാൽ, ഈ വിഷയത്തിൽ വിവാദങ്ങളുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കുകയാണ് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ.
ഇളയരാജ ഉന്നയിക്കുന്നത് ന്യായമായ കാര്യമാണെന്നും അദ്ദേഹം പറയുന്നു. ഒരു ഗാനത്തിന്റെ ബൗദ്ധിക സ്വത്ത് (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി) എന്നത് വരികൾക്ക് ഗാനരചയിതാവും സംഗീതത്തിന് സംഗീത സംവിധായകനുമാണ്.
ഒരു സിനിമയ്ക്ക് വേണ്ടി ഗാനം നൽകിയാലും ഈ ബൗദ്ധിക സ്വത്തവകാശം അവരുടേതായി നിലനിൽക്കുമെന്നും എം. ജയചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
newskerala.net-നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാനങ്ങൾക്ക് റോയൽറ്റി: ഇളയരാജയുടെ നിലപാടിനെ പിന്തുണച്ച് എം.
ജയചന്ദ്രൻ “രാജ സാർ പറയുന്നത് തികച്ചും ശരിയായ കാര്യമാണ്. മുൻപ് പല സംഗീത സംവിധായകരും വലിയ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിച്ചാണ് മൺമറഞ്ഞുപോയത്.
എ.ടി. ഉമ്മർ സാറിനെപ്പോലുള്ളവർ ഉദാഹരണമാണ്.
അക്കാലത്ത് അവരുടെ ഗാനങ്ങൾക്ക് ചെറിയൊരു റോയൽറ്റിയെങ്കിലും ലഭിച്ചിരുന്നെങ്കിൽ അത് അവർക്ക് വലിയൊരു ആശ്വാസമായേനെ. ഒരു ഗാനത്തിന്റെ ബൗദ്ധിക സ്വത്തവകാശം അതിൻ്റെ രചയിതാവിനും സംഗീത സംവിധായകനുമാണ്.
ഗായകർ സ്റ്റേജ് പരിപാടികളിൽ പാടുമ്പോൾ വലിയ പ്രതിഫലം വാങ്ങുന്നുണ്ട്. അതിൽ നിന്നൊരു ചെറിയ ശതമാനം, ഉദാഹരണത്തിന് ഒരു ലക്ഷം രൂപ പ്രതിഫലം ലഭിക്കുമ്പോൾ അതിൽ നിന്ന് ആയിരം രൂപ ഗാനരചയിതാവിനും സംഗീത സംവിധായകനും നൽകുന്നത് ഉചിതമാണ്.
കാരണം, ഗായകർ വേദിയിൽ അവതരിപ്പിക്കുന്നത് അവർ സ്വന്തമായി സൃഷ്ടിച്ച ഗാനമല്ലല്ലോ,” എം. ജയചന്ദ്രൻ പറഞ്ഞു.
“എവിടെ പരിപാടി അവതരിപ്പിച്ചാലും സംഗീത സംവിധായകനും ഗാനരചയിതാവിനും റോയൽറ്റി നൽകണമെന്ന് അടുത്തിടെ ഒരു കോടതിവിധി വന്നതായി ഞാൻ മനസ്സിലാക്കുന്നു. ഇളയരാജ സാറിന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ മിക്ക ഗാനങ്ങളുടെയും പകർപ്പവകാശം അദ്ദേഹത്തിന് തന്നെയാണ്.
പല ഗാനങ്ങളുടെയും നിർമ്മാതാവും അദ്ദേഹം തന്നെ. അതിനാൽ, അക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണ്.
സ്വന്തം സൃഷ്ടിയിൽ മറ്റൊരാൾ കടന്നുകയറുമ്പോൾ പ്രതികരിക്കാൻ അദ്ദേഹത്തിന് എല്ലാ അവകാശവുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് കഷ്ടപ്പെട്ട് പാടുന്ന ഗായകരെ ഉദ്ദേശിച്ചല്ല.
എന്നാൽ പലപ്പോഴും വലിയ തോതിലുള്ള ചൂഷണം നടക്കുന്നുണ്ട്. ചാനലുകൾ പോലുള്ളവർ പണമുണ്ടാക്കാൻ വേണ്ടിയാണ് പരിപാടികൾ നടത്തുന്നത്.
അതിനാൽ ഒരു റോയൽറ്റി നൽകേണ്ടത് അത്യാവശ്യമാണ്. എനിക്കും ഇപ്പോൾ റോയൽറ്റി ലഭിക്കുന്നുണ്ട്.
ചില മാസങ്ങളിൽ രണ്ടായിരമോ മൂവായിരമോ വരും, മറ്റു ചിലപ്പോൾ നല്ലൊരു തുകയും ലഭിക്കാറുണ്ട്. പണം എന്നതിലുപരി, നമുക്ക് അർഹമായ ഒരംഗീകാരം ലഭിക്കുന്നു എന്നതിലാണ് സന്തോഷം,” എം.
ജയചന്ദ്രൻ കൂട്ടിച്ചേർത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

