തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വൻ സ്വർണശേഖരം കസ്റ്റംസ് പിടികൂടി. ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന 360 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
തമിഴ്നാട് സ്വദേശിയായ സെന്തിൽകുമാർ രാജേന്ദ്രൻ്റെ പക്കൽ നിന്നാണ് സ്വർണം പിടികൂടിയത്. അതീവ രഹസ്യമായാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
ഇയാൾ ധരിച്ചിരുന്ന രണ്ട് ജീൻസുകൾക്കിടയിൽ തുന്നിച്ചേർത്ത നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. വിമാനത്താവള കസ്റ്റംസ് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ, മറ്റൊരാൾക്ക് വേണ്ടിയാണ് താൻ സ്വർണം കടത്താൻ ശ്രമിച്ചതെന്ന് സെന്തിൽകുമാർ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയും തിരുവന്തപുരം വിമാനത്താവളത്തിൽ നിന്ന് 1.6 കോടിയുടെ സ്വര്‍ണം പിടികൂടിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]