
റിയാദ്: ബ്രസീലിന്റെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനെ സ്വന്തമാക്കാന്‍ സൗദി ക്ലബ് അല്‍ ഹിലാല്‍. പരിക്കേറ്റ നെയ്മറിന് പകരക്കാരനായാണ് അല്‍ ഹിലാല്‍ വിനീഷ്യസിനെ ലക്ഷ്യമിടുന്നതെന്നാണ് വിവരം. കരുത്തരായ റയല്‍ മാഡ്രിഡിന്റെ കുന്തമുനയാണ് ബ്രസീലിന്റെ ഈ 24ക്കാരന്. കളിക്കളത്തിലെ മിന്നും പ്രകടനത്തിലൂടെ ഫുട്ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുകയാണ് താരം. ഇത്തവണത്ത ബാലന് ദ ഓര് പുരസ്കാരത്തിനുള്ള പോരാട്ടത്തിലും വിനീഷ്യസ് ജൂനിയറാണ് മുന്‍പന്തിയില്‍.
ഇപ്പോളിതാ താരത്തെ സ്വന്തമാക്കാന്‍ സൗദി ക്ലബ് രംഗത്തെത്തിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പരിക്കില്‍ വലയുന്ന അല്‍ ഹിലാലിന്റെ സൂപ്പര്‍ താരം നെയ്മാറിന്റെ തിരിച്ചുവരവ് ഇനിയും വൈകിയേക്കും. ഈ സാഹചര്യത്തിലാണ് ബ്രസീലിന്റെ മറ്റൊരു സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ അല്‍ ഹിലാല്‍ ശ്രമം തുടങ്ങിയത്. അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വിനീഷ്യസിനെ സമീപിക്കാനാണ് അല്‍ ഹിലാലിന്റെ ശ്രമം. 2025ല്‍ നെയ്മാറുമായുള്ള അല്‍ ഹിലാലിന്റെ കരാര്‍ അവസാനിക്കും.
ആദ്യ ടി20യില്‍ ശ്രീലങ്കയെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്! ജയമൊരുക്കിയത് ബ്രന്‍ഡന്‍ കിംഗ്-ലൂയിസ് സഖ്യം
കരാര്‍ അവസാനിക്കുന്നതോടെ നെയ്മാര്‍ ഫ്രീ ഏജന്റായി മാറുകയും ചെയ്യും. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന്റെ ചിര വൈരികളാണ് അല്‍ ഹിലാല്‍. കളിച്ച ആറ് മത്സരങ്ങളും ജയിച്ച് സൗദി ലീഗില്‍ ഒന്നാം സ്ഥാനത്താണ് നിലവിലെ ചാന്പ്യന്മാര്. റയല്‍ മാഡ്രിഡിന്റെ നിരവധി കിരീട നേട്ടങ്ങളില്‍ പങ്കാളിയായ വിനീഷ്യസിനെ സ്വന്തമാക്കാനായാല്‍ അല്‍ ഹിലാലിന് വലിയ നേട്ടമാകും. 2018 ല്‍ റയലില്‍ അരങ്ങറിയ താരം 184 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകളാണ് നേടിയത്. ഇതിന് മുന്‍പും സൗദിയില്‍ നിന്ന് വന്‍ ഓഫറുകള്‍ വന്നെങ്കിലും വിനീഷ്യസ് ജൂനിയര്‍ റയലില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]