
കെയ്റോ: വിമാനത്തിനുള്ളില്‍ നിന്ന് ലഗേജ് മുഖത്തേക്ക് വീണതായി യാത്രക്കാരന്റെ പരാതി. കെയ്റോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന ഈജിപ്ത് എയര്‍ വിമാനത്തിലാണ് സംഭവം.
ഓവര്‍ഹെഡ് ലഗേജ് മുഖത്ത് വീണതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റതായാണ് യുവാവിന്റെ പരാതി. വിമാനത്തിനുള്ളില്‍ വെച്ച് സംഭവിച്ച ശാരീരിക, മാനസിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി 31കാരനായ യുവാവ് മാന്‍ഹാട്ടന്‍ ഫെഡറല്‍ കോര്‍ട്ടില്‍ പരാതി ഫയല്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Read Also – ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം; സൗദിയിൽ പിതാവും 3 പെണ്മക്കളും മരിച്ചു
ഓവര്‍ഹെഡ് കമ്പാര്‍ട്ട്മെന്റില്‍ നിന്നും റോളിങ് ബാഗ് യുവാവിന്റെ മുഖത്തേക്ക് വീഴുകയായിരുന്നു. ഓഗസ്റ്റ് 17 നാണ് സംഭവം ഉണ്ടായത്. ബാഗ് വീണത് മൂലം യുവാവിന്റെ മുഖത്ത് സാരമായി പരിക്കേല്‍ക്കുകയും പല്ല് ഒടിയുകയും ചെയ്തു. തുടര്‍ന്ന് ക്യാബിന് ക്രൂ യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി. എന്നാല്‍ ആ സീറ്റ് കേടുപാടുകള്‍ സംഭവിച്ചതായിരുന്നെന്നും ഇതേ തുടര്‍ന്ന് പതിനൊന്നര മണിക്കൂര്‍ നീണ്ട യാത്രയില്‍ ശക്തമായ കഴുത്തുവേദനയും പുറം വേദനയും സഹിക്കേണ്ടി വന്നതായും യുവാവിന്റെ പരാതിയില്‍ പറയുന്നു.തനിക്ക് സംഭവിച്ച ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവാവിന്റെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]