
.news-body p a {width: auto;float: none;}
ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം നടൻ ദുൽഖർ സൽമാന്റെ സിനിമ തിയേറ്ററുകളിലെത്തുകയാണ്. തെലുങ്ക് സിനിമ ‘ലക്കി ഭാസ്കർ’ ആണ് ദുൽഖറിന്റേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സിനിമ. കഴിഞ്ഞവർഷം ഓണത്തിന് റിലീസ് ചെയ്ത ‘കിംഗ് ഒഫ് കൊത്തയാണ്’ താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
ഇപ്പോഴിതാ സിനിമയിൽ നിന്ന് ഇടവേളയെടുക്കാനിടയായ കാരണം ഒരഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ‘ചെറിയൊരു ഇടവേള വേണ്ടിവന്നു. അതാരുടെയും തെറ്റല്ല. ചില സിനിമകൾ മാറിപ്പോയി. മാത്രമല്ല, ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ആകെ ഒരു സിനിമ മാത്രമാണ് ചെയ്യാനായത്. ഒരുപക്ഷേ അതെന്റെ തെറ്റാവാം. ഞാനെന്റെ ആരോഗ്യം ശ്രദ്ധിച്ചില്ല’- ദുൽഖർ വെളിപ്പെടുത്തി. ലക്കി ഭാസ്കറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ലക്കി ഭാസ്കർ എത്തുന്നുണ്ട്. വെങ്കി അട്ടലൂരിയാണ് രചനയും സംവിധാനവും. സിതാര എന്റർടെയിൻമെന്റാണ് സിനിമ നിർമിച്ചിരിക്കുന്നത്. ഒക്ടോബർ 31നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഓണം റിലീസായി സെപ്തംബർ ഏഴിന് പുറത്തിറങ്ങാൻ നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് തീയതി മാറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിത്രത്തിൽ ബാങ്ക് ഉദ്യോഗസ്ഥൻ ഭാസ്കറായാണ് ദുൽഖർ എത്തുന്നത്. എൺപത് കാലഘട്ടത്തിലൂടെയാണ് സിനിമയുടെ സഞ്ചരിക്കുന്നത്. ബാങ്ക് കൊള്ളയും അതേത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മീനാക്ഷി ചൗധരിയാണ് നായിക. സംഗീതം: ജി.വി. പ്രകാശ്, നിമിഷ് രവിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ്: നവീൻ നൂലി.