
.news-body p a {width: auto;float: none;}
മുംബയ്: ടാറ്റ സാമ്രാജ്യത്തിന്റെ എക്കാലത്തെയും നഷ്ടമാണ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിയോഗം. അടുത്തിടെയാണ് വാർദ്ധക്യസംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം ഇന്ത്യൻ വ്യവസായ ലോകത്തിൽ നിന്നും വിടപറഞ്ഞത്. ഇതോടെ ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായി രത്തൻ ടാറ്റയുടെ അർദ്ധസഹോദരനായ നോയൽ ടാറ്റ സ്ഥാനമേൽക്കുകയായിരുന്നു.
കൊളാബയിലെ 200 കോടി വിലമതിക്കുന്ന ആഡംബര വീടും പ്രൈവറ്റ് ജെറ്റും, ഫെരാരി കാലിഫോർണിയ ടി, ജാഗ്വാർ എഫ് ടൈപ്പ് അടങ്ങുന്ന ആഡംബര വാഹനങ്ങളുടെ ശേഖരണം ഉണ്ടായിട്ടും ലളിതമായ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു രത്തൻ ടാറ്റ. ഇപ്പോഴിതാ രത്തൻ ടാറ്റയുടെ മുൻകാല ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടും ലളിതമായ ജീവിതമാണ് രത്തൻ ടാറ്റ നയിച്ചിരുന്നത്. ക്വാർഡ്സ് പവറുളള വിക്ടോറിനോക്സ് സ്വിസ് ആർമി റീക്കൺ വാച്ച് ധരിച്ച രത്തൻ ടാറ്റയുടെ ചിത്രമാണ് ചർച്ചയാകുന്നത്. കോടികൾ വിലമതിക്കുന്ന ഔട്ട്ഫിറ്റുകൾ കൊണ്ട് ശതകോടീശ്വരൻമാർ വ്യത്യസ്തമാകുന്ന ഈ കാലത്താണ് രത്തൻ അധികം വിലയില്ലാത്ത വാച്ച് ധരിച്ചിരുന്നത്. നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്കും പുതിയ സ്റ്റാർട്ട് അപ്പുകൾക്ക് പണം നിക്ഷേപിക്കുകയും ചെയ്യുന്നത് മറ്റുളള വ്യവസായികളിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്ലാസ്റ്റിക് കെയ്സിൽ പ്രസ് ഓൺ ബാക്ക് സ്ഥാപിച്ചിരിക്കുന്ന രീതിയിലുളളതാണ് വാച്ച്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന വാച്ചിൽ ബോൾഡായിട്ട് മണിക്കൂറുകളെ സൂചിപ്പിക്കുന്ന അടയാളങ്ങളും കാണാം. 3,6,9 എന്നീ സംഖ്യകളാണ് ബോൾഡായിട്ട് രേഖപ്പടുത്തിയിട്ടുളളത്.ഏകദേശം 10,328 രൂപയാണ് ഇതിന്റെ വില.